'മഹാരാഷ്ട്ര സർക്കാറിനെതിരെ 80,000 വ്യാജ അക്കൗണ്ടുകളെങ്കിൽ കോൺഗ്രസിനെതിരെ എത്ര ഉണ്ടാക്കിയിരിക്കും?'
text_fieldsന്യൂഡൽഹി: സുശാന്ത് സിങ് രാജ്പുത്തിെൻറ മരണത്തിന് പിന്നാലെ മഹാരാഷ്ട്ര സർക്കാറിനെയും മുംബൈ പൊലീസിനെയും അപകീർത്തിപ്പെടുത്താൻ 80,000 വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചെന്ന കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി ശശിതരൂർ എം.പി.
''സമൂഹമാധ്യമങ്ങൾ പൊതുജനാഭിപ്രായമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് മിഥ്യാധാരണ മാത്രമാണ്. മഹാരാഷ്ട്ര സർക്കാറിനെതിരെ 80,000 വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെയും അതിെൻറ നേതാക്കളെയും അപകീർത്തിപ്പെടുത്താൻ അവർ എത്രയെണ്ണം ഉണ്ടാക്കിയിരിക്കും?'' -ശശി തരൂർ ട്വീറ്റ് ചെയ്തു.
ബോളിവുഡ് നടൻ സുശാന്തിശൻറ മരണ ശേഷം നിർമിച്ച വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കാൻ മുംബൈ പൊലീസ് തീരുമാനിച്ചിരുന്നു .മുംബൈ പൊലീസിനെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റുകളിടുന്ന അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണ്.
സമൂഹ മാധ്യമത്തിലൂടെ മുംബൈ പൊലീസിനെ അധിക്ഷേപിച്ച് കമൻറിടുകയും നടെൻറ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ ഇറ്റലി, ജപ്പാൻ, പോളണ്ട്,സ്ലൊവേനിയ, ഇന്തോനേഷ്യ, തുർക്കി, തായ്ലൻറ്, റൊമേനിയ, ഫ്രാൻസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നാണ് അപ്ലോഡ് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.
''കോവിഡ് ബാധിച്ച് 84 പൊലീസ് ഉദ്യോഗസ്ഥർ മരിക്കുകയും 6000ത്തോളം പൊലീസുകാർ കോവിഡ് ബാധിതരാവുകയും ചെയ്ത ഈ സമയത്ത് മുംബൈ പൊലീസിനെതിരെയുള്ള അധിക്ഷേപകരമായ പ്രചാരണം ഞങ്ങളുടെ ആത്മവീര്യം ഇല്ലാതാക്കുന്നതിനായാണ് നടത്തുന്നത്. ഈഅധിക്ഷേപകരമായ പ്രചാരണം നടത്തുന്നവർക്കരികിൽ ഞങ്ങളെത്തും'' - മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
നിരവധി സമൂഹ മാധ്യമ അക്കൗണ്ടുകൾ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ മുംബൈ പൊലീസിനും ജില്ല പൊലീസ് മേധാവിക്കുമെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും അദ്ദേഹത്തെ ട്രോൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ ഐ.ടി നിയമത്തിലെ സെക്ഷൻ 67 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.