Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആർ.എസ്​.എസ്​ ബന്ധം; പ്രശാന്ത്​ ഭൂഷ​െൻറ ആരോപണങ്ങൾക്ക്​ കെജ്​രിവാൾ ഉത്തരം പറയേണ്ടതുണ്ട്​
cancel
Homechevron_rightNewschevron_rightIndiachevron_right'ആർ.എസ്​.എസ്​ ബന്ധം;...

'ആർ.എസ്​.എസ്​ ബന്ധം; പ്രശാന്ത്​ ഭൂഷ​െൻറ ആരോപണങ്ങൾക്ക്​ കെജ്​രിവാൾ ഉത്തരം പറയേണ്ടതുണ്ട്​'

text_fields
bookmark_border

ന്യൂഡൽഹി: അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനവും ആം ആദ്​മി പാർട്ടിയും യു.പി.എ സർക്കാരിനെ താഴെയിറക്കാനുള്ള ആർ.എസ്​.എസ്​​​/ബി.ജെ.പി തന്ത്രമായിരുന്നെന്ന പ്രശാന്ത്​ ഭൂഷ​െൻറ ആരോപണങ്ങൾക്ക്​ അരവിന്ദ്​ കെജ്​രിവാൾ മറുപടി പറയണമെന്ന്​ കോൺഗ്രസ്​ നേതാവ് ശശി തരൂർ.

ഇതിൽ ഒരു അത്​ഭുതവുമില്ല, ഇന്ത്യ 'എഗൈൻസ്​റ്റ്​ കറപ്​ഷൻ മൂവ്​മെൻറിന്​' പിന്നിൽ ആർ.എസ്​.എസ്​ ആയിരുന്നുവെന്ന്​ പ്രശാന്ത്​ ഭൂഷൺ തന്നെ ശരിവെക്കുകയാണ്​. 'ആദർശമില്ലാത്ത' അരവിന്ദ്​ കെജ്​രിവാൾ ധാരാളം ചോദ്യങ്ങൾക്ക്​ ഉത്തരം നൽകേണ്ടതുണ്ട്​ -ശശി തരൂർ പ്രതികരിച്ചു.

നമ്മൾക്കറിയാവുന്ന കാര്യങ്ങൾ ഇപ്പോൾ ആം ആദ്​മിയു​െട സ്ഥാപക നേതാവ്​ സ്ഥിരീകരിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെ നേരത്തെ പ്രശാന്ത്​ ഭൂഷ​െൻറ ആരോപണം രാഹുൽ ഗാന്ധി പങ്കുവെച്ചിരുന്നു​.

അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ​ പ്രസ്ഥാനത്തിലും എ.എ.പിയുടെ രൂപീകരണ സമയത്തും പ്രശാന്ത്​ ഭൂഷൺ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന്​ പ്രശാന്ത്​ ഭൂഷണെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച്​ പുറത്താക്കിയിര​ുന്നു. കോൺഗ്രസ്​ സർക്കാരിനെ താഴെയിറക്കാനുള്ള ബി.​െജ.പി-ആർ.എസ്​.എസ്​ അജണ്ടയുടെ ഭാഗമായതിൽ കുറ്റബോധം തോന്നുന്നുവെന്ന്​ ഇന്ത്യ ട​ുഡേയിൽ രാജ്​ദീപ്​ സർദേശായിക്ക്​ നൽകിയ അഭിമുഖത്തിൽ പ്രശാന്ത്​ ഭൂഷൺ പറഞ്ഞിരുന്നു.

ആർ.എസ്​.എസി​െൻറ ഇടപെടൽ അണ്ണാഹസാരെക്ക്​ ചിലപ്പോൾ അറിയില്ലായിരിക്കും, പക്ഷേ കെജ്​രിവാളിന്​ അത്​ അറിയാമായിരുന്നു. തനിക്ക്​ അന്നേ ചെറുസംശയം ഉണ്ടായിരുന്നു. ഇപ്പോൾ അത്​ പൂർണ ബോധ്യമായെന്നും പ്രശാന്ത്​ ഭൂഷൺ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapshashi tharoorprashanth bhushan
Next Story