സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂർ കുറ്റവിമുക്തൻ
text_fieldsന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽനിന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയെ പ്രത്യേക കോടതി കുറ്റമുക്തനാക്കി. ഭാര്യ സുനന്ദയോട് ക്രൂരത കാട്ടിയെന്നതിനോ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നതിനോ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ഗീതാഞ്ജലി ഗോയൽ, കുറ്റം ചുമത്തണമെന്ന ഡൽഹി പൊലീസിെൻറ ആവശ്യം തള്ളുകയായിരുന്നു.
നിയമ നൂലാമാലകളുടെയും ആരോപണ ശരങ്ങളുടെയും ഏഴര വർഷം നീണ്ട പീഡനം അവസാനിക്കുേമ്പാൾ കോടതിയോട് നന്ദിയുണ്ടെന്ന് ശശി തരൂർ പ്രതികരിച്ചു. തരൂരിനെ നിരന്തരം വേട്ടയാടിയ ടി.വി ചാനലുകളിലെ കുറ്റവിചാരണക്കാരും പക്വതയില്ലാതെ ആക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരും സത്യം ജയിക്കുന്ന ഈ ഘട്ടത്തിൽ മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മൻമോഹൻ സിങ് മന്ത്രിസഭയിൽ തരൂർ അംഗമായിരിക്കേ, 2014 ജനുവരി 17നാണ് ഭാര്യ സുനന്ദ പുഷ്കറെ (51) ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിെൻറ 345ാം നമ്പർ മുറിയിൽ രാത്രി എട്ടരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഔദ്യോഗിക ബംഗ്ലാവിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ, തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലെത്തിയ തരൂരും ഭാര്യയും ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഡൽഹിയിലേക്കുള്ള വിമാന യാത്രയിൽ ഇരുവരും തമ്മിലെ പിടിവലി, സുനന്ദയുടെ മനോനില, അമിതമായ മരുന്നുപയോഗം തുടങ്ങി ആരോപണങ്ങളും സംശയങ്ങളും പലതായിരുന്നു. എന്നാൽ ഉറ്റ ബന്ധുക്കളോ സുഹൃത്തുക്കളോ തരൂരിനെതിരെ പരാതി പറഞ്ഞിരുന്നില്ല. ഡൽഹി പൊലീസിെൻറ അന്വേഷണ നടപടികൾ അറസ്റ്റിെൻറ വക്കോളം നീണ്ടു. തുടർന്ന് 2018 ജൂലൈ അഞ്ചിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഓട്ടോപ്സി റിപ്പോർട്ട് അടക്കമുള്ളവയിൽ മെഡിക്കൽ ബോർഡ് തരൂരിനെതിരെ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ വികാസ് പഹ്വ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘത്തിനും തെളിവുകൾ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.