ബീഫ് നിരോധനം, ലവ് ജിഹാദ്; ഉത്തരം നൽകാതെ ഇ.ശ്രീധരൻ എണീറ്റുപോയി; ഇതാണോ ബി.ജെ.പിയുടെ ആദർശവാനെന്ന് തരൂർ
text_fieldsപാലക്കാട്: ബീഫ് നിരോധനം, ലവ് ജിഹാദ് എന്നിവയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ബി.ജെ.പി നേതാവും പാലക്കാട് നിയോജക മണ്ഡലം സ്ഥാനാർഥിയുമായ ഇ.ശ്രീധരൻ എണീറ്റുപോയി. Newslaundry.comന് വേണ്ടിയുള്ള അഭിമുഖത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.
ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാകാതിരുന്ന ഇ. ശ്രീധരനോട് വടക്കേഇന്ത്യയിലും തെക്കേ ഇന്ത്യയിലും ബി.ജെ.പിക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടാണല്ലോ എന്ന് മാധ്യമ പ്രവർത്തക ചോദിച്ചപ്പോൾ ഇതിനെക്കുറിച്ച് പറയാൻ ആളല്ല എന്നായിരുന്നു മറുപടി. കെ.സുരേന്ദ്രന്റെ പേരിലുള്ള കേസുകൾ കള്ളമാണെന്ന് പറഞ്ഞ ഇ.ശ്രീധരൻ പിണറായി വിജയന്‍റെ പേരിലുള്ള സ്വർണക്കടത്തിനേക്കാൾ വലുതാണോ അതെന്നും ചോദിച്ചു.
ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകയോട് പറഞ്ഞ ഇ.ശ്രീധരൻ ലവ് ജിഹാദിനെക്കുറിച്ചുള്ള ചോദ്യംകൂടിയായതോടെ ഇന്‍റർവ്യൂ മതിയാക്കി പോകുകയായിരുന്നു.
പ്രസ്തുത സംഭവത്തിന്‍റെ വിഡിയോ പങ്കുവെച്ച് വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തി. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെയണോ ഇ.ശ്രീധരൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്നും ഇതാണോ ബി.ജെ.പിയുടെ ആദർശവാനായ സ്ഥാനാർഥിയെന്നും തരൂർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.