മുസ്ലിമാവുന്നതിനേക്കാൾ സുരക്ഷിതം പശുവാകുന്നത് –ശശി തരൂർ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പലയിടങ്ങളിലും മുസ്ലിംകൾ ആവുന്നതിനേക്കാൾ സുരക്ഷിതർ പശുക്കൾ ആവുന്നതാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ‘ദ പ്രിൻറി’ന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്. ‘ഇന്ത്യയില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ കുറയുന്നതായി ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നു.
പക്ഷേ, യഥാർഥ്യവുമായി അത് പൊരുത്തപ്പെടുന്നില്ല. നാല് വർഷങ്ങളിലായി 2920 വർഗീയ സംഘർഷങ്ങളുണ്ടായി. 389 പേർ മരിച്ചു. 8890 പേർക്ക് പരിക്കേറ്റു. പശുവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ 86 ശതമാനവും മുസ്ലിംകളാെണന്നും തരൂർ അഭിമുഖത്തിൽ പറഞ്ഞു. അഭിമുഖം അദ്ദേഹം ട്വിറ്ററിൽ ഷെയർ ചെയ്യുകയും ചെയ്തു.
അഭിമുഖം പുറത്തുവന്നതോടെ വിമർശനവുമായി ബി.ജെ.പി രംഗത്തുവന്നു. ഇന്ത്യയിലെ മതസൗഹാർദം തകര്‍ക്കാനാണ് തരൂര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സാംബിത് പാത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.