വളർന്നത് മോദിയുടെ താടിയോ ജി.ഡി.പിയോ? ചിത്രം പങ്കുവെച്ച് ശശി തരൂർ
text_fieldsന്യൂഡൽഹി: മോദിയുടെ താടി വളർച്ചയും ജി.ഡി.പി തകർച്ചയും താരതമ്യം ചെയ്ത് ശശി തരൂർ എം.പി. മോദിയുടെ താടിയുടെയും ജി.ഡി.പി ഇടിവിന്‍റെയും ചിത്രം ട്വീറ്റ് ചെയ്താണ് തരൂരിന്‍റെ വിമർശനം. മോദിയുടെ താടി കൂടുന്നതിനനുസരിച്ച് ഇന്ത്യയുടെ ജി.ഡി.പി ഇടിയുകയാണെന്ന് തരൂർ പരിഹസിക്കുന്നു.
2017-18 സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം ജി.ഡി.പി ഉണ്ടായിരുന്നപ്പോൾ മോദിക്ക് കുറ്റിത്താടിയായിരുന്നു. പിന്നീട് വർഷാവർഷം ജി.ഡി.പി ഇടിയുന്തോറും മോദിയുടെ താടി കൂടിക്കൂടി വരികയാണ്.
This is what is meant by a "graphic illustration"! pic.twitter.com/QYyA2lN2W0
— Shashi Tharoor (@ShashiTharoor) March 2, 2021
2019 സാമ്പത്തിക വർഷത്തിൽ ജി.ഡി.പി 4.5 ആയി താഴ്ന്നു. എന്നാൽ, മോദിയുടെ താടി കൂടുതൽ വളർന്നു. ഇത് രണ്ടിന്‍റെയും ചിത്രമാണ് തരൂർ പങ്കുവെച്ചത്. മോദിയുടെ താടിവളർച്ചയുടെ അഞ്ച് ഘട്ടമാണ് ചിത്രത്തിലുള്ളത്.
ഈ സാമ്പത്തിക വർഷത്തിൽ ആദ്യ രണ്ട് പാദത്തിൽ തകർച്ചയിലായിരുന്ന ജി.ഡി.പി മൂന്നാം പാദത്തിൽ നേരിയ വളർച്ച കാണിച്ചിട്ടുണ്ട്. 0.4 ശതമാനമാണ് വളർച്ച. ഏപ്രിൽ-ജൂൺ പാദത്തിൽ ലോക്ഡൗണിനെ തുടർന്ന് വളർച്ചാനിരക്ക് ചരിത്രത്തിലെ ഏറ്റവും മോശം നിരക്കായ -24.4 ശതമാനത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.