അർണബ് ഗോസ്വാമിക്കെതിരെ ശശി തരൂർ മാനനഷ്ടകേസ് ഫയൽ ചെയ്തു
text_fieldsന്യൂഡൽഹി: റിപ്പബ്ളിക് ചാനൽ മേധാവി അർണബ് ഗോസ്വാമിക്കെതിരെ കോൺഗ്രസ് എം.പി ശശി തരൂർ മാനനഷ്ടകേസ് ഫയൽ ചെയ്തു. ഡൽഹി ഹൈകോടതിയിലാണ് തരൂർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. സുന്ദപുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട വാർത്തക്കെതിരെയാണ് തരൂരിെൻറ കേസ്. രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നത്.
ശശി തരൂരിെൻറ ഭാര്യ സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലക് ടിവി പുറത്ത വിട്ട വാർത്തക്കെതിരെ തരൂർ രംഗത്തെത്തിയിരുന്നു. തെറ്റായ കാര്യങ്ങളാണ് വാർത്തയിലുള്ളതെന്നും കോടതിയിൽ അവ തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും തരൂർ ട്വീറ്റ് ചെയ്തിരുന്നു. മാധ്യമത്തിെൻറ പ്രചാരണത്തിനായി ദുരന്തം ഉപയോഗിക്കുന്നതിൽ പ്രതിഷേധം ഉണ്ടെന്നും തരൂർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.