'ബി.ജെ.പിയെ കുത്തി' പുതിയ ഇംഗ്ലീഷ് വാക്ക് പരിചയപ്പെടുത്തി ശശി തരൂർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
text_fieldsന്യൂഡൽഹി: അധികം പരിചയിക്കാത്ത പുതിയ ഇംഗ്ലീഷ് വാക്കുകളെ പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ശശി തരൂർ എം.പി. ട്വിറ്ററിൽ പങ്കുവെക്കുന്ന രസകരമായ വാക്കുകളിലൂടെ ആളുകളെ കുഴക്കാറുമുണ്ട്. ഇപ്പോൾ, പുതിയ ഒരു വാക്കുമായി രംഗത്തെത്തിയിരിക്കുകയാണ് എം.പി. ബി.ജെ.പിയെ വിമർശിച്ചാണ് ഇത്തവണ പുതിയ വാക്ക് അവതരിപ്പിച്ചിരിക്കുന്നത്.
'അല്ലൊഡോക്സോഫോബിയ' (Allodoxaphobia) എന്നാണ് വാക്ക്. അല്ലൊഡോക്േസാഫോബിയ എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള ഭയം എന്നാണ് അർഥമാക്കുന്നതെന്ന് തരൂർ തന്നെ ട്വീറ്റിലൂടെ പറഞ്ഞുതരികയും ചെയ്യുന്നുണ്ട്.
'ഇന്നത്തെ വാക്ക് മാത്രമല്ല തീർച്ചയായും കഴിഞ്ഞ ഏഴുവർഷത്തെയും കൂടിയാണ് ഈ വാക്ക്: അല്ലൊഡോക്േസാഫോബിയ. അർഥം: വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള ഭയം. വാക്യത്തിൽ പ്രയോഗം: 'യു.പിയിലെ ബി.ജെ.പി സർക്കാർ ജനങ്ങളുടെ മേൽ രാജ്യദ്രോഹവും യു.എ.പി.എയും ചുമത്തുന്നതിന് കാരണം അല്ലൊഡോക്േസാഫോബിയയിൽ ബുദ്ധിമുട്ടുന്നതിനാലാണ്' (ഗ്രീക്ക് ഭാഷയിൽ അർഥം: Allo =വ്യത്യസ്തം doxo =അഭിപ്രായം Phobos =ഭയം)' -തരൂർ ട്വീറ്റ് ചെയ്തു.
യു.പിയിലെ ജനങ്ങൾക്കെതിരെ ബി.െജ.പി സർക്കാർ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തുന്നത് വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള ഭയം കൊണ്ടാണെന്നാണ് തരൂർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പുതിയ വാക്കിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ചയും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.