വാദത്തിൽ യുക്തിയുണ്ട് പക്ഷേ...': അദാനി വിഷയത്തിൽ ശരദ് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശശി തരൂർ
text_fieldsന്യൂഡൽഹി: ഗൗതം അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത ശരദ് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശശി തരൂർ. എൻ.സി.പി അധ്യക്ഷന്റെ വാദത്തിൽ യുക്തിയുണ്ടെങ്കിലും അദാനി വിവാദത്തിൽ പാർട്ടി കോൺഗ്രസിനും സഹ പ്രതിപക്ഷ കക്ഷികൾക്കും ഒപ്പമാണ് നിൽക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു.
ഞങ്ങൾക്ക് അദ്ദേഹത്തിന്റെ യുക്തി മനസ്സിലായി...അത്തരത്തിലുള്ള ഏത് പാനലിലും ഭരണകക്ഷിയിൽ നിന്നുള്ള അംഗങ്ങളും ഉണ്ടായിരിക്കുമെന്ന് ജെ.പി.സിയുടെ നിയമം പറയുന്നു. ഇതിനർത്ഥം, ഒരു ജെ.പി.സി രൂപീകരിച്ചാലും അതിലെ 50 ശതമാനത്തിലധികം അംഗങ്ങളും ബി.ജെ.പിയിലും എൻ.ഡി.എയിലും (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) ഉള്ളവരായിരിക്കുമെന്ന് തരൂർ പറഞ്ഞു. അതിനാലാണ് ശരദ് പവാർ ജെ.പി.സിയെ തള്ളുന്ന നിലപാട് സ്വീകരിച്ചത്.
അതേസമയം, പ്രതിപക്ഷ അംഗങ്ങൾക്ക് ചോദ്യം ചോദിക്കാം. അവർക്ക് ഫയലുകളും രേഖകളും ആവശ്യപ്പെടാം. അതേസമയം, സർക്കാർ നമ്മുടെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ പവാർ എടുത്ത നിലപാടിനെ കുറിച്ച് മറന്നേക്കുക. എൻ.സി.പി പാർലമെന്റിൽ നമുക്കൊപ്പമുണ്ട്.-തരൂർ പറഞ്ഞു.
അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെടുന്നതിൽ കാര്യമില്ലെന്നും സുപ്രിംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാകാമെന്നുമാണ് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പവാർ അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.