ഉമർ ഖാലിദിനൊപ്പം, നിലപാട് വ്യക്തമാക്കി ശശിതരൂർ
text_fieldsന്യൂഡൽഹി: ഡൽഹി കലാപത്തിന് ഗൂഡാലോചന നടത്തി എന്ന കുറ്റം ആരോപിച്ച് ആക്റ്റിവിസ്റ്റ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.
'പ്രധാനമന്ത്രി വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നു. പക്ഷേ, അഭിപ്രായപ്രകടനം നടത്തിയതിെൻറ പേരിൽ വിലകൊടുക്കേണ്ടിവരുന്നവരെ പരാമർശിക്കാൻ അദ്ദേഹം മറന്നു. ഇന്നത്തെ ഇന്ത്യയിൽ പകപോക്കുന്നത് സ്വന്തം പൗരൻമാർക്കുനേരെ മാത്രമാണ്. അല്ലാതെ, ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നടപടികളെയല്ല'- ഉമർ ഖാലിദിെൻറ പിതാവ് എസ്.ക്യൂ.ആർ ഇല്യാസിെൻറ ട്വീറ്റിനൊപ്പം സ്റ്റാൻഡ് വിത്ത് ഉമർ ഖാലിദ് എന്ന ടാഗോടെ ശശി തരൂർ ട്വീറ്റ് ചെയ്തു.
ഡൽഹി കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തി എന്നാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥി ഉമർ ഖാലിദിന് മേൽചുമത്തിയ കുറ്റം. ഡൽഹി കലാപത്തിൻെറ പ്രതിപ്പട്ടികയിൽ തന്നെ വലിച്ചിഴക്കാൻ ഡൽഹി പൊലീസ് കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായി ആരോപിച്ച് നേരത്തെ ഉമർ ഖാലിദ് ഡൽഹി പൊലീസ് കമീഷണർ എസ്.എൻ. ശ്രീനിവാസ്തവക്ക് കത്തെഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.