‘നദീം വിതുമ്പുന്നുണ്ടായിരുന്നു, എനിക്കും അപ്പോൾ സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല’; വൈകാരിക കുറിപ്പുമായി ശശി തരൂർ
text_fieldsബോസ്നിയൻ കലാപകാലത്തെ ഇരയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് ശശി തരൂർ എം.പി. ജർമനിയിൽവച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ജർമ്മനിയിലെ തന്റെ ഒരു പ്രസംഗത്തിന് ശേഷം സംഭവിച്ച തികച്ചും വൈകാരികമായ ഒരു കണ്ടുമുട്ടലായിരുന്നു ഇതെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു. ജർമനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് തരൂർ വിദേശത്ത് എത്തിയത്. തരൂരിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം താഴെ.
1990കളിൽ ബോസ്നിയയിലെ ഗോരോസ്ടെ (Goražde) യിലുണ്ടായ ആഭ്യന്തര കലാപത്തിൽ തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാ അംഗങ്ങളെയും നഷ്ടപ്പെട്ട നദീം എന്ന യുവാവ് താനും തന്നെപ്പോലെയുള്ള പലരും ആ കലാപത്തിൽ നിന്ന് രക്ഷപ്പെട്ടത് യു.എന്നിൽ ഉണ്ടായിരുന്ന എന്റെയും എന്റെ സഹപ്രവർത്തകരുടെയും പരിശ്രമം കൊണ്ടായിരുന്നു എന്ന് പറയാൻ എന്റെ പ്രസംഗം കഴിഞ്ഞ ഉടനെ വേദിയിലേക്ക് കയറി വന്നപ്പോൾ ഞാനും തികച്ചും വികാരാധീനനായിപ്പോയി.
നദീം വിതുമ്പുന്നുണ്ടായിരുന്നു; എനിക്കും അപ്പോൾ സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല.
അന്നത്തെ പതിനെട്ട് മണിക്കൂറുകൾ ജോലിയെടുത്ത പകലുകളും രാത്രികളും കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയോ എന്ന സംശയം അസ്ഥാനത്താണ് എന്ന് മാത്രമല്ല അന്നത്തെ പ്രയത്നങ്ങൾ ഫലം കണ്ടു എന്നതിൽ ഞാൻ കൃതാർത്ഥനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.