‘കൊലയാളി’ പരാമർശം; ശശി തരൂരിനോട് മാപ്പിരന്ന് രവിശങ്കർ പ്രസാദ്
text_fieldsതിരുവനന്തപുരം: ശശി തരൂർ എം.പിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് മാപ്പുപറഞ്ഞു. 2018ൽ വാർത്തസമ്മേളനത്തിൽ സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ കൊലയാളി എന്ന് വിളിച്ചതിനാണ് നിയമമന്ത്രി നിരുപാധികം മാപ്പ് അറിയിച്ചത്.
രവിശങ്കർ പ്രസാദിെൻറ പരാമർശത്തിനെതിരെ ശശി തരൂർ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
തരൂരിനെതിരെയുള്ള പരാമർശം തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ചൂടിൽ പറഞ്ഞതായിരുന്നെന്നും ശരിയായ അന്വേഷണമില്ലാതെയുള്ള തെറ്റായ പരാമർശമായിരുന്നെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു. ശശി തരൂരിനെ യു.എൻ കാലം തൊട്ട് തന്നേ അറിയാമെന്നും രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും പരസ്പര ബഹുമാനവും സൗഹാർദവും ഇരുവരും പുലർത്തിയിരുന്നുെവന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
രവി ശങ്കർ പ്രസാദിെൻറ ഖേദപ്രകടനത്തെ ശശി തരൂർ സ്വാഗതം ചെയ്തു. ഈ വിഷയം ഇവിടെ അവസാനിച്ചുവെന്നും തെൻറ അഭിഭാഷകരോട് കേസ് പിൻവലിക്കാൻ നിർദേശം നൽകുമെന്നും തരൂർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.