ശശികലയുടെ 300 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsചെന്നൈ: ജയലളിതയുടെ തോഴി വി.കെ. ശശികലയുടേതെന്ന് കണക്കാക്കപ്പെടുന്ന 300 കോടിയിലധികം വിലമതിപ്പുള്ള സ്വത്തുക്കൾ ആദായനികുതി വകുപ്പ് താൽക്കാലികമായി കണ്ടുകെട്ടി. അവിഹിത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ബംഗളൂരു ജയിലിൽ തടവിൽ കഴിയുന്ന ശശികല നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ജയിലിൽനിന്ന് മോചിതയാവുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആദായനികുതി വകുപ്പിെൻറ നടപടി.
ഹൈദരാബാദിൽ രജിസ്റ്റർ ചെയ്ത ശ്രീഹരി ചന്ദന എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിെൻറ പേരിൽ സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിലുള്ള പോയസ്ഗാർഡനിലേതുൾപ്പെടെ 65 ആസ്തികളാണ് 90 ദിവസേത്തക്ക് കണ്ടുകെട്ടിയത്. ബിനാമി കമ്പനിയാണിതെന്നാണ് െഎ.ടി വകുപ്പിെൻറ കണ്ടെത്തൽ. ശശികലയുടെ അടുത്ത ബന്ധുവാണ് കമ്പനിയുടെ ഉടമ. പോയസ്ഗാർഡനിൽ ജയലളിതയുടെ വസതിയായിരുന്ന വേദനിലയത്തിന് എതിർവശത്തായി 22,460 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിലും െഎ.ടി അധികൃതർ നോട്ടീസ് പതിച്ചിട്ടുണ്ട്. ജയിൽ മോചനത്തിനുശേഷം ഇൗ ബംഗ്ലാവിലാണ് ശശികല താമസിക്കാൻ പദ്ധതിയിട്ടിരുന്നത്.
1988ലെ ബിനാമി വസ്തു കൈമാറ്റ നിയമ പ്രകാരം സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ൈകമാറുന്നതിനോ ആധാരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനോ മാത്രമാണ് നിയന്ത്രണമെന്നും നിർമാണത്തിനും മറ്റു ദൈനംദിന പ്രവർത്തനങ്ങൾക്കും തടസ്സമില്ലെന്നും െഎ.ടി കേന്ദ്രങ്ങൾ വ്യക്തമാക്കി.
ശശികലയുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശങ്ക പുലർത്തുന്ന അണ്ണാ ഡി.എം.കെ നേതൃത്വമാണ് ഇതിനു പിന്നിലെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും മന്നാർഗുഡി കുടുംബം അറിയിച്ചു. െഎ.ടി വകുപ്പിെൻറ നടപടി നിയമപരമായി തെറ്റാണെന്ന് ശശികലയുടെ അഭിഭാഷകൻ രാജ സെന്തൂരപാണ്ഡ്യനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.