കോൺഗ്രസ് യഥാർഥ ദേശീയ കക്ഷി –ശത്രുഘൻ സിൻഹ
text_fieldsന്യൂഡൽഹി: യഥാർഥ ദേശീയ കക്ഷി കോൺഗ്രസാണെന്ന് തിരിച്ചറിഞ്ഞാണ് ബി.ജെ.പി വിട്ട് അതി ൽ ചേരാൻ തീരുമാനിച്ചതെന്ന് നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘൻ സിൻഹ. കുടുംബ സുഹൃ ത്തായ ലാലു പ്രസാദ് യാദവിെൻറ ഉപദേശം കൂടി തീരുമാനത്തിനു പിന്നിലുണ്ടെന്നും പി.ടി.ഐക് കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി തുടങ്ങിയ കക്ഷികൾ തന്നെ ക്ഷണിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ തവണ വിജയിച്ച പട്ന സാഹിബിൽ മഹാസഖ്യ തീരുമാനപ്രകാരം ഇത്തവണ മത്സരിക്കുന്നത് കോൺഗ്രസാണെന്നതുകൂടി പരിഗണിച്ചാണ് രാഹുലിനൊപ്പം ചേരുന്നത്.
നീണ്ടകാലം പ്രവർത്തിച്ച ബി.ജെ.പി വിടുന്നത് വേദനയോടെയാണ്. എന്നാൽ, മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, അരുൺ ഷൂരി, യശ്വന്ത് സിൻഹ തുടങ്ങിയവരോടുള്ള പെരുമാറ്റം വിഷമിപ്പിച്ചു. പട്ന സാഹിബിൽ കഴിഞ്ഞ തവണ വിജയിച്ചത് സ്വന്തം നിലക്കാണെന്നും ഇത്തവണ അതിലേറെ ഉയർന്ന മാർജിനിൽ ജയം ആവർത്തിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നരേന്ദ്ര മോദിയും അമിത് ഷായുമടങ്ങുന്ന ബി.ജെ.പി നേതൃത്വത്തിനെതിരെയും ശത്രുഘൻ സിൻഹ ആഞ്ഞടിച്ചു. നേരത്തേ പാർട്ടിയിൽ ജനാധിപത്യമായിരുന്നുവെങ്കിൽ ഇന്നത് ഏകാധിപത്യമായി മാറി- അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.