രാജ്നാഥ് സിങ്ങിനെതിരെ ശത്രുഘ്നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ മത്സരിക്കും
text_fieldsലഖ്നോ: ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് ചുവടുമാറിയ ശത്രുഘ്നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ ലഖ്നോവിൽ കേന് ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ മത്സരിക്കും. സമാജ്വാദി പാർട്ടിയുടെ സീറ്റിൽ ബി.എസ്.പിയുടെ പിന്തുണയോടെയാണ് പൂനം മത്സരിക്കുകയെന്നാണ് റിപ്പോർട്ട്.
ലഖ്നോവിലെ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും ഉത്തർപ്രദേശിൽ നിന്ന് പൂനം സിൻഹ മത്സരിക്കുന്നതിനെ പിന്തുണക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് പിന്തുണ കൂടിയുണ്ടെങ്കിൽ മണ്ഡലത്തിൽ സിറ്റിങ് എം.പിയായ രാജ്നാഥ് സിങ്ങും പൂനവും തമ്മിലാകും ഇഞ്ചോടിഞ്ച് മത്സരം നടക്കുക.
ലഖ്നോവിൽ നാല് ലക്ഷം കായസ്ഥ വിഭാഗത്തിൽപെട്ടവരും 1.3 ലക്ഷം സിന്ധി വോട്ടർമാരും 3.5 ലക്ഷം മുസ്ലിം വോട്ടർമാരുമുണ്ട്. പൂനം സിന്ധി വിഭാഗത്തിലും സിൻഹ കായസ്ഥ വിഭാഗത്തിൽപെട്ടവരുമാണ്. അതിനാൽ പൂനം സിൻഹയെ സ്ഥാനാർഥിയാക്കിയാൽ ലഖ്നോ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് എസ്.പി കണക്കുകൂട്ടുന്നത്.
2014 ൽ 55.7 ശതമാനം വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് രാജ്നാഥ് സിങ് ലഖ്നോവിൽ നിന്ന് ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.