'അവൾ സ്ത്രീയല്ല'; മൂന്നാം ഭാര്യയിൽനിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്
text_fieldsലുധിയാന: സ്ത്രീ അല്ലാത്തതിനാൽ മൂന്നാം ഭാര്യയിൽനിന്ന് വിവാഹം മോചനം വേണമെന്ന് ആവശ്യെപ്പട്ട് യുവാവ്. താൻ വിവാഹം കഴിച്ചത് സ്ത്രീയെ അല്ലെന്നും തന്നെ കബളിപ്പിച്ചതിന് ഭാര്യക്കും മാതാപിതാക്കൾക്കുമെതിരെ കേസ് എടുക്കണമെന്നും യുവാവ് ആവശ്യപ്പെടുന്നു.
ശനിയാഴ്ച ലുധിയാന പൊലീസ് കമീഷണറേറ്റിെൻറ മെഗാ ക്യാമ്പിലാണ് സംഭവം. ആദ്യ രണ്ടു ഭാര്യമാരിൽനിന്നും ഇയാൾ വിവാഹേമാചനം നേടിയിരുന്നു. തുടർന്ന് 11 മാസം മുമ്പ് ഇയാൾ മൂന്നാമതും വിവാഹിതനാകുകയായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ഭാര്യക്ക് ശാരീരിക പ്രശ്നങ്ങളുള്ളതായി ഇയാൾ ആരോപിച്ചു. ഇതോടെ ഒമ്പതാം ദിവസം ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആദ്യ ഭർത്താവിെൻറ മരണശേഷം രണ്ടാം വിവാഹം കഴിച്ചതായിരുന്നു യുവതി.
വീട്ടിലെത്തിയ യുവതി ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇരുവരെയും ക്യാമ്പിലെത്തിച്ചത്. രണ്ടു കൂട്ടരെയും വിളിച്ചുവരുത്തിയ പൊലീസ് ഇരു കുടുംബങ്ങളുടെയും വാദങ്ങൾ കേട്ടു. ഭാര്യയെ മൂന്നംഗ ഡോക്ടർമാരുടെ സംഘം പരിശോധനക്ക് വിധേയമാക്കും. ഇരുവരെയും കൗൺസലിങ്ങിന് വിധേയമാക്കുമെന്നും പരസ്പരം സഹകരിച്ച് കേസ് ഒത്തുതീർപ്പാക്കുമെന്നും കൗൺസലർ സുർജിത് ഭഗത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.