'ഒരുപാട് വേദന സഹിച്ചാണ് അവൾ പോയത്' -കോവിഡ് ബാധിച്ച് മരിച്ച പിഞ്ചുകുഞ്ഞിന്‍റെ പിതാവ്
text_fieldsന്യൂഡൽഹി: 'എന്‍റെ ബാബു എവിടെ?' -ഓരോ തവണയും തന്‍റെ രണ്ടുയസുകാരനായ മകൻ ഇങ്ങനെ ചോദിക്കുേമ്പാൾ പ്രഹ്ലാദിന്‍റെ ഹൃദയം പൊട്ടുകയായിരുന്നു. ആ പിതാവിന് ഉത്തരമുണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച് മരിച്ച അഞ്ച് മാസം പ്രായമായ സഹോദരി പാരിയെ കാണാതെ അന്വേഷിക്കുന്ന മകനോട് എന്ത് വിശദീകരിക്കുകയെന്നറിയാതെ ആ പിതാവ് കുഴങ്ങി.
ഏപ്രിലിന് ശേഷം സീമാപുരി ശ്മശാനത്തിൽ അടക്കം ചെയ്ത മൂന്നാമത്തെ കുഞ്ഞാണ് പാരി. ഈ വർഷം 2000ത്തിലധികം ശവസംസ്കാരങ്ങൾ നടത്തിയ ശ്മശാനത്തിൽ അടക്കം ചെയ്ത ഏറ്റവും പ്രായം കുറഞ്ഞയാളാണ് പാരി. മേയ് 12ന് ജി.ടി.ബി ആശുപത്രിയിലാണ് പാരി മരിച്ചത്. പാരിയെ സംസ്കരിക്കുേമ്പാൾ തങ്ങൾ കരഞ്ഞുപോയെന്ന് രാഷ്ട്രീയ നേതാവും സാമൂഹ്യ പ്രവർത്തകനുമായ ജിതേന്ദർ സിങ് ഷുൻടി പറഞ്ഞു.
'കുഞ്ഞുകുട്ടികൾക്ക് കോവിഡ് വരില്ലെന്നായിരുന്നു ഞാൻ കരുതിയത്. എന്‍റെ വീട്ടിൽ കർശന ക്വാറന്‍റീൻ ഉണ്ടായിരുന്നു. മകൾ വീടുവിട്ട് പുറത്തിറങ്ങിയിട്ടില്ല. പിന്നെ എങ്ങനെയാണ് എന്‍റെ മകൾക്ക് കോവിഡ് ബാധിച്ചത്?' -പ്രഹ്ലാദ് ചോദിച്ചു. സ്വന്തം നാട്ടിലെ ഒരു ഫാക്ടറിയിൽ 9000 രൂപ ശമ്പളത്തിൽ ജോലി ചെയ്ത് വരികയായിരുന്നു പ്രഹ്ലാദ്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടമായി. കഴിഞ്ഞ വർഷത്തെ ലോക്ഡൗണിലും മാസങ്ങളോളം കുടുംബം വരുമാനമില്ലാതെ കഴിഞ്ഞിരുന്നു.
15 ദിവസങ്ങൾക്ക് മുമ്പാണ് പാരിക്ക് അസുഖം ബാധിച്ചത്. പിന്നാലെ പ്രഹ്ലാദിന്‍റെ 52കാരനായ പിതാവിനും ചുമ അനുഭവപ്പെട്ട് തുടങ്ങി. നിരവധി ടെസ്റ്റുകൾ നടത്തിയ ശേഷം ഇരുവരെയും രണ്ട് സ്വകാര്യ ആശുപത്രി അധികൃതർ സെന്‍റ് സ്റ്റീഫൻസ് ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. പണമില്ലാത്തതിനാൽ സെന്‍റ് സ്റ്റീഫൻസിലേക്ക് പോകാതെ അവരെ ചാച്ചാ നെഹ്റു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് പാരിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
മേയ് ആറിനാണ് പാരിയുടെ കുടുംബത്തെ ജി.ടി.ബി ആശുപത്രിയിലേക്ക് റഫർ ചെയ്തത്. മുത്തച്ഛനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഭാഗ്യത്തിന് അദ്ദേഹത്തിന് ഓക്സിജൻ സൗകര്യം ലഭിച്ചു. കുടുംബത്തെ മൊത്തം കോവിഡ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും പാരി ഒഴികെ എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. മുത്തച്ഛൻ ഡിസ്ചാർജ് ആയ വേളയിലും പാരി വെന്‍റിലേറ്ററിൽ തുടർന്നു.
അത്യന്തം വേദനാജനകമായിരുന്നു പാരിയുടെ അവസാന ദിനങ്ങളെന്ന് പ്രഹ്ലാദ് പറഞ്ഞു. പനി കൂടുേമ്പാൾ അവൾ വേദന കൊണ്ട് പുളഞ്ഞു. വേദന കുറഞ്ഞേപ്പോൾ തന്നെ പുറത്തുകൊണ്ടുപോകാൻ അവൾ ആംഖ്യം കാണിക്കുമായിരുന്നുവെന്ന് പ്രഹ്ലാദ് പറഞ്ഞു. 'അവൾക്ക് കളിക്കണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്‍റെ മകൾ അവളുടെ കുഞ്ഞിക്കൈകൾ പിടിച്ച് എന്നെ നോക്കി. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് അവൾക്ക് മനസ്സിലായില്ല. അപരിചിതർ നിറഞ്ഞ ഒരു സ്ഥലത്ത് നമ്മൾ എന്തിനാണ് നിൽക്കുന്നതെന്നും അവൾക്ക് അറിയില്ലായിരുന്നു' -പ്രഹ്ലാദ് പറഞ്ഞു.
പാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കണ്ട് വീട്ടിലേക്ക് തിരിച്ചതായിരുന്നു പ്രഹ്ലാദ്. എന്നാൽ അവിടെ വെച്ചാണ് ആ ദുഖ വാർത്തയെത്തിയത്. മകൾക്ക് ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നതെന്നും ഉടൻ ആശുപത്രിയിലേക്ക് മടങ്ങിയെത്തണമെന്നും ആശുപത്രി അധികൃതർ പ്രഹ്ലാദിനെ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ ഫോൺ കാളിന് ശേഷം രണ്ട് മണിക്കൂർ മാത്രമാണ് കുഞ്ഞ് ജീവിച്ചിരുന്നത്.
'ഫോണിൽ സംസാരിക്കുേമ്പാൾ ഞാൻ പാരിയോട് വിഡിയോ കാളിലൂടെ സംസാരിക്കുകയെന്നാണ് മകൻ കരുതുന്നത്. കോവിഡ് കാലമായതിനാൽ മകൾക്ക് ഔദ്യോഗികമായി പേരിട്ടിരുന്നില്ല. എന്നാൽ മകൻ പാരിയെന്ന് വിളിച്ച് തുടങ്ങിയതോടെ ആ പേര് ഉറപ്പിക്കുകയായിരുന്നു. മരണ സർട്ടിഫിക്കറ്റിലും പാരിയെന്നാണ്' -പ്രഹ്ലാദ് പറഞ്ഞു. 12000ത്തിലധികം രൂപയാണ് ചികിത്സക്കായി ചെലവായത്. ഇനി മുന്നോട്ട് എന്ത് എന്നാണ് ഈ കുടുംബം ആേലാചിക്കുന്നത്. പാരിയുടെ സഹോദരൻ അവളെ വിഡിയോ കാൾ വിളിച്ച് തരാൻ നിരന്തരം ആവശ്യപ്പെടുകയാണിപ്പോൾ. എന്നാൽ പ്രഹ്ലാദിന്‍റെ മൊബൈൽ േഫാണിലുള്ള ചിത്രം മാത്രമാണ് അവളുടെ ഓർമ നിലനിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.