Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'രഥയാത്രക്കായി അവർ...

'രഥയാത്രക്കായി അവർ ഗാനം ആലപിച്ചു'; ലതാ മങ്കേഷ്‌കറെ അനുസ്മരിച്ച് അദ്വാനി

text_fields
bookmark_border
രഥയാത്രക്കായി അവർ ഗാനം ആലപിച്ചു; ലതാ മങ്കേഷ്‌കറെ അനുസ്മരിച്ച് അദ്വാനി
cancel

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ അർപ്പിച്ചു. ലത ഒരു നല്ല മനുഷ്യനായിരുന്നുവെന്നും അവരുടെ ലാളിത്യവും മഹത്തായ രാജ്യസ്നേഹവും തന്നെ വളരെ സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് നടന്ന തന്റെ രഥയാത്രക്കായി ലതാ മ​ങ്കേഷ്കർ പാടിയ രാമഭജൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതായും അദ്ദേഹം അനുസ്മരിച്ചു. തനിക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് ലതയെന്നുംഅ വരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു.

'സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് രാമന് വേണ്ടി ഞാൻ രഥയാത്ര നടത്തുമ്പോൾ അവർ മനോഹരമായ ഒരു ശ്രീരാമ ഭജൻ റെക്കോർഡു ചെയ്‌ത് എനിക്ക് അയച്ച് തന്നത് ഞാൻ ഓർക്കുന്നു. അവിസ്മരണീയമായ ആ ഗാനം രഥയാത്രയിൽ ഉടനീളം മുഴങ്ങി കേട്ടു' -അദ്വാനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LK AdvaniLata Mangeshkar
News Summary - "She Sang Signature Tune for Rath Yatra": LK Advani's Tribute to Lata Mangeshkar
Next Story