Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അവൾ മകളെ...

‘അവൾ മകളെ പോലെയായിരുന്നു’: പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി

text_fields
bookmark_border
Mumbai Murder
cancel

മുംബൈ: ലിവ് ഇൻ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങിയ അരച്ച സംഭവത്തിൽ പ്രതിയായ 56 കാരൻ മനോജ് സനെയുടെ മൊഴി പുറത്ത്. സരസ്വതി ​വൈദ്യയെ മകളെപ്പോലെയാണ് കണ്ടെ​തെന്നും അവളുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നില്ലെന്നും സനെ പൊലീസിന് മൊഴി നൽകി. സരസ്വതി വൈദ്യ ആത്മഹത്യ ചെയ്തതാണ്. ആത്മഹത്യ പുറത്തറിഞ്ഞാൽ താൻ കുറ്റക്കാരനാകുമോ എന്ന ഭയം കൊണ്ടാണ് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചത്. പെട്ടെന്ന് നശിപ്പിച്ചു കളയാനാണ് അവ പുഴുങ്ങി ​അരച്ചതെന്നും മനോജ് പൊലീസിനോട് പറഞ്ഞു.

2008 ൽ താൻ എച്ച്.ഐ.വി പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. അതിനു മുമ്പ് ഒരു അപകടമുണ്ടായിരുന്നെന്നും അതിൽ രക്തം കയറ്റിയതിൽ നിന്നാണ് തനിക്ക് എച്ച്.ഐ.വി പകർന്നതെന്നും സനെ പറഞ്ഞു. അതിനു ശേഷം മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ്. സരസ്വതി വളരെ ​പൊസസീവാണ്. ​വീട്ടിലെത്താൻ വൈകുന്നതിനെല്ലാം സംശയിക്കാറുണ്ടെന്നും സനെ പറഞ്ഞായി പൊലീസ് വ്യക്തമാക്കി. 10ാം ക്ലാസ് പരീക്ഷക്ക് തയറാറെടുക്കുകയായിരുന്നു സരസ്വതി. സനെ സരസ്വതിയെ കണക്ക് പഠിപ്പിക്കാറുണ്ടൊയിരുന്നെന്നും ഫ്ലാറ്റിലെ ചുമരിൽ കണക്കിലെ ഫോർമുലകൾ എഴുതിയ ബോർഡ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ജൂൺ മൂന്നിനാണ് സരസ്വതിയെ വായിൽ നിന്ന് നുര വന്ന നിലയിൽ വീട്ടിൽ കണ്ടെത്തിയത്. പരിശോധനയിൽ മരിച്ചെന്ന് വ്യക്തമായി. തനിക്കെതിരെ നടപടിയുണ്ടാകുമോ എന്ന് ഭയന്ന് മൃതദേഹം നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് മനോജ് സനെ പൊലീസിനോട് പറഞ്ഞത്.

തനിക്ക് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് ഉണ്ടെന്നും എന്നാൽ നല്ല ജോലിയൊന്നും ലഭിച്ചിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. 10 വർഷമായി പലചരക്ക് കടയിൽ ജോലി ചെയ്യുകയാണെന്നും സനെ വ്യക്തമാക്കി.

ഫ്ലാറ്റിന്റെ അടുക്കളയിൽ നിന്നാണ് പല പാത്രങ്ങളിലായി സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. അവ എത്രയുണ്ടെന്ന് പൊലീസ് തിട്ടപ്പെടുത്തിയിട്ടില്ല. ഏത് ഭാഗമാണ് കാണാതായതെന്ന് ​കണ്ടെത്താൻ ഫൊറൻസിക് വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മുറിക്കാനുപയോഗിച്ച ഇലക്ട്രിക് കട്ടറും കണ്ടെടുത്തിട്ടുണ്ട്.

ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വരുന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കട​ന്നപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടത്. പൊലീസ് ഫ്ലാറ്റിലെത്തിയത് അറിയാതെ മനോജ് സനെ ഫ്ലാറ്റിലേക്ക് വരികയും പൊലീസ് പിടിയിലാവുകയുമായിരുന്നു.

അതേസമയം, മനോജ് അമ്മാവനാണെന്നാണ് സരസ്വതി അവർ വളർന്ന അനാഥാലയത്തിൽ പറഞ്ഞിരുന്നതെന്ന് അനാഥാലയ ജീവനക്കാരി പറഞ്ഞു. തുണിക്കച്ചവടക്കാരനായ അമ്മാവനൊപ്പമാണ് താമസമെന്നും അദ്ദേഹം പണക്കാരനാണെന്നുമാണ് പറഞ്ഞത്. മുംബൈയിലാണ് താമസമെന്നും പറഞ്ഞതായി അനാഥാലയം ജീവനക്കാരി വ്യക്തമാക്കിയെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷം മുമ്പാണ് സരസ്വതി അവസാനമായി അനാഥാലയത്തിൽ സന്ദർശിച്ചതെന്നും ആ സമയം അവർ അത്ര സന്തോഷവതിയായിരുന്നില്ലെന്നും അനാഥാലയ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai News
News Summary - She was ‘like daughter’, says man accused of cutting partner into pieces
Next Story