‘അവർ ഞങ്ങളുടെ അമ്മയായിരുന്നു’ ഗൗരിയുടെ ഒാർമയിൽ ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും
text_fields
ബംഗളൂരു: മാധ്യമപ്രവർത്തക എന്ന നിലയിൽ സമൂഹത്തിൽ തിരുത്തൽശക്തിയായി നിലകൊണ്ടിരുന്ന ഗൗരി ലേങ്കഷ് ഭാവിയുടെ രാഷ്ട്രീയത്തിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരുന്നു. യുവ രാഷ്ട്രീയത്തിെൻറ വഴികാട്ടിയായിരുന്നു അവർ. നിലപാടുകൊണ്ടും പോരാട്ടത്തിലെ സത്യസന്ധതകൊണ്ടും ദേശീയതലത്തിൽ വിദ്യാർഥി സമരങ്ങളുടെ െഎക്കണായി മാറിയ ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ ചെയർമാൻ കനയ്യ കുമാറിെൻറയും ഗുജറാത്തിൽ ദലിത് മുന്നേറ്റത്തിന് വിത്തുപാകിയ ജിഗ്നേഷ് മേവാനിയുടെയും വാക്കുകൾ മാത്രം മതി അത് സാക്ഷ്യപ്പെടുത്താൻ. ഉൗഷ്മളമായ സ്നേഹത്തോടെ തങ്ങളെ പരിഗണിച്ചിരുന്ന ഗൗരി ഞങ്ങൾക്ക് അമ്മയെപ്പോലെയായിരുന്നെന്ന് ഇരുവരും ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടാഴ്ച മുമ്പ് താൻ ഗൗരിയുടെ വസതിയിൽ താമസിച്ച കാര്യം ചൂണ്ടിക്കാട്ടിയ ജിഗ്നേഷ് മേവാനി, താനും കനയ്യയും ഉമർ ഖാലിദും ഷെഹ്ല റാഷിദുമെല്ലാം അവർക്ക് മക്കളെപ്പോലെയാണെന്ന് പറഞ്ഞു. ‘‘ഇന്ത്യൻ ജനാധിപത്യത്തിന് കറുത്ത ദിവസമാണിന്ന്. എനിക്ക് സംസാരിക്കാൻ വാക്കുകളില്ലാതായിരിക്കുന്നു. അവസാനം ഞങ്ങൾ കണ്ട ദിവസം എനിക്കൊരു ടീഷർട്ടും കുറച്ചു മധുരവുമാണ് തന്നത്. ഞാനും കനയ്യയും ബംഗളൂരുവിൽ ചെല്ലുേമ്പാഴെല്ലാം അവരുടെ വീട്ടിൽ താമസിക്കണമെന്നത് നിർബന്ധമായിരുന്നു. ഏതു പാതിരാത്രിക്കായാലും ഞങ്ങളെ കൂട്ടാൻ കാറുമായെത്തും.
ജിഗ്നേഷ് തെൻറ നല്ല കുട്ടിയാണെന്നും കനയ്യ തെൻറ വികൃതിപ്പയ്യനാണെന്നും അവർ സുഹൃത്തുക്കളോട് പറയും. ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ സ്നേഹിച്ചിരുന്നു. സുന്ദരമായ ഒരു മനസ്സിനെ അവർ കൊന്നുകളഞ്ഞിരിക്കുന്നു. എനിക്കിത് വിശ്വസിക്കാനാവുന്നില്ല...’’ -കൊലപാതക വിവരമറിഞ്ഞ് ജിഗ്നേഷ് മേവാനി എഴുതി. ഗൗരിയുടെ കൊലപാതകം ഞങ്ങളുടെ നിശ്ചയദാർഢ്യത്തെ ബലപ്പെടുത്തുന്നുവെന്നായിരുന്നു കനയ്യ കുമാറിെൻറ പ്രതികരണം. വിദ്യാർഥി പ്രസ്ഥാനത്തിന് ശക്തമായ പിന്തുണ അവർ നൽകിയിരുന്നു. അധികാര കേന്ദ്രങ്ങൾക്കെതിരെ സത്യം തുറന്നുപറയാനാണ് എന്നോട് പറഞ്ഞത്. വെറുപ്പിെൻറ രാഷ്ട്രീയത്തിനെതിരെ നിർഭയ പോരാട്ടത്തിലായിരുന്നു അവർ -കനയ്യ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.