ഡൽഹിയുടെ അമ്മ മുഖം
text_fieldsമഹാനഗരത്തിലെ ജനമനസ്സിൽ ഷീല ദീക്ഷിത് ഇടം നേടിയത് അരുമയാർന്ന പെരുമാറ്റം കൊണ് ടായിരുന്നു. പഞ്ചാബിൽ ജനിച്ച്, ഡൽഹിയിൽ പഠിച്ച്, യു.പിയുടെ മരുമകളായി മാറിയ ഷീല ദീക്ഷ ിത് ഡൽഹിയുടെ രാഷ്ട്രീയവും അധികാരവും കീഴടക്കിയത് മാതൃനിർവിശേഷമായ ഇടപെടലു കൾ വഴിയാണ്. 15 വർഷം തുടർച്ചയായി അവർ ഡൽഹി ഭരിച്ചു. ഒരു അമ്മയുടെ അധികാരത്തോടെ നടത്തിയ ശരിയും തെറ്റും നിറഞ്ഞ വികസന പ്രവർത്തനങ്ങൾ അവരുടെ പേരിലുണ്ട്.
1998ൽ ബി.ജെ.പിയിൽനിന്ന് ഡൽഹിയുടെ അധികാരം കോൺഗ്രസ് പിടിക്കുേമ്പാൾ പി.സി.സി അധ്യക്ഷയായിരുന്നു ഷീല ദീക്ഷ ിത്. സോണിയ ഗാന്ധിയുമായുള്ള ഉറ്റ ബന്ധത്തിനിടയിൽ മുഖ്യമന്ത്രിപദം തേടിയെത്തി. ജനപ്രിയ ഭരണത്തിെൻറ ഇടപെടലുകളാണ് അവർ ഡൽഹിയിൽ നടത്തിയത്. ആശുപത്രിയും സ്കൂളുകളും ഗതാഗത, പ്രാഥമിക സൗകര്യങ്ങളും കെട്ടിപ്പൊക്കി. കുരുക്കുനിറഞ്ഞ മഹാനഗരത്തിൽ ഇന്നു കാണുന്ന വൻകിട ഫ്ലൈഒാവറുകളൂം റോഡുകളും ഷീല ദീക്ഷിത് സർക്കാറിെൻറ സംഭാവനയാണ്. ഡൽഹി മെട്രോയുടെ മുന്നേറ്റവും അക്കാലത്താണ് ഉണ്ടായത്. ഇതെല്ലാം വഴി വികസന നായികയെന്ന പ്രതിച്ഛായ ഷീല ദീക്ഷിത് നേടിയെടുത്തു.
15 വർഷത്തെ തുടർച്ചയായ ഭരണം. മൂന്നാമൂഴത്തിൽ എത്തിയപ്പോൾ വികസന പ്രവർത്തനങ്ങളെ ചുറ്റിപ്പറ്റി ചില അഴിമതി ആേരാപണങ്ങൾ. സ്വകാര്യ മേഖലക്കു വിട്ടുകൊടുത്തതു വഴി വൈദ്യുതിക്ക് ഉണ്ടായ നിരക്കു വർധന. ഭരണവിരുദ്ധ വികാരം ഇങ്ങനെ നീറിപ്പടരുന്നതിനിടയിലാണ് സ്ത്രീസുരക്ഷ പ്രശ്നം കൂടി ഡൽഹിയിൽ ഉയർന്നുവന്നത്. 2012ൽ ബസിനുള്ളിൽ 23കാരി കൂട്ടമാനഭംഗത്തിനിരയായ നിർഭയ സംഭവം മഹാനഗരം ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന നിലയിൽ ഷീല ദീക്ഷിതിനെക്കൂടിയാണ് പ്രതിക്കൂട്ടിലാക്കിയത്. ആ സംഭവത്തെക്കുറിച്ച് അവർ നടത്തിയ പരാമർശങ്ങളാകെട്ട, എരിതീയിൽ എണ്ണയായി.
അഴിമതിക്കെതിരായ പോരാട്ടം നയിച്ച്, ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത്, ഡൽഹിയുടെ മുക്കുമൂലകളിൽ സാധാരണക്കാരോട് സംവദിച്ച് അരവിന്ദ് കെജ്രിവാൾ നയിച്ച കുറ്റിച്ചൂൽ വിപ്ലവത്തിനു മുന്നിൽ ഷീല ദീക്ഷിതിന് മുട്ടുമടക്കേണ്ടി വന്നു. 2013ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസിനെ തറപറ്റിച്ചപ്പോൾ, കെജ്രിവാളിന് കിട്ടിയതിെൻറ പകുതി വോട്ടുപോലും ഷീല ദീക്ഷിതിന് ലഭിച്ചില്ല. രാഷ്ട്രീയ മുന്നേറ്റത്തിലെ കനത്ത തിരിച്ചടിയിൽനിന്ന് സ്വന്തംനിലക്ക് ഉയർന്നു വരാനോ, കോൺഗ്രസിെൻറ പ്രതാപം വീണ്ടെടുക്കാനോ പിന്നെ ഷീല ദീക്ഷിതിന് കഴിഞ്ഞില്ല.
മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഷീല ദീക്ഷിതിനെ കേരളത്തിൽ ഗവർണറാക്കി കോൺഗ്രസ് സംരക്ഷിച്ചു. ആം ആദ്മി പാർട്ടിയുടെ മുന്നേറ്റത്തിനിടയിൽ വട്ടപ്പൂജ്യമായിപ്പോയ ഡൽഹിയിൽ മറ്റു പല നേതാക്കളെയും പരീക്ഷിച്ചു തോറ്റ കോൺഗ്രസ് ഒടുവിൽ പാർട്ടി പുനരുജ്ജീവിപ്പിക്കാൻ ഷീല ദീക്ഷിതിനെ തന്നെ ആശ്രയിക്കുന്നതാണ് ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് കണ്ടത്.
ജനുവരിയിൽ പി.സി.സി അധ്യക്ഷയായി ഷീല ദീക്ഷിതിനെ നിയമിച്ചു. വീഴ്ചകൾക്കു മുമ്പിൽ കരഞ്ഞില്ല എന്നതുപോലെ തിരിച്ചടികൾ മറക്കാൻ തയാറല്ലെന്ന് അവർ ഉറ്റ സൃഹൃത്തുക്കളോട് പറഞ്ഞു. കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയേയും നിലംപരിശാക്കി ബി.ജെ.പി ഡൽഹിയിൽ ഏഴു സീറ്റും പിടിച്ചത് സമീപകാല ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.