സൈന്യത്തിനെതിരായ പ്രസ്താവന: ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹ കുറ്റം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് സൈന്യം മനുഷ്യാവകാശലംഘനം നടത്തുന്നുെവന്ന് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തതിന് ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഷെഹ്ല റാശിദിനെതിെര രാജ്യദ്രോഹ കേസ്. സുപ്രീംകോടതി അഭിഭാഷകൻ അലോക് ശ്രീവാസ്തവ നൽകിയ പരാതിയിൽ ഡൽഹി സൈബർ സെല്ലാണ് രാജ്യദ്രോഹ കേസെടുത്തത്.
കശ്മീരിൽ സൈന്യം നടത്തിയ റെയ്ഡുകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി രാജ്യത്ത് ശത്രുത പ്രചരിപ്പിച്ചുവെന്നാണ് പരാതി. 124 എ (രാജ്യദ്രോഹം), 153 എ (ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍), 153 (കലാപത്തിന് പ്രേരണ നല്കുന്ന വിധത്തില്‍ പ്രകോപനമുണ്ടാക്കല്‍), 505 (വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍), 504 (സമാധാനം തകര്‍ക്കാന്‍ മനഃപൂര്‍വം പ്രകോപനമുണ്ടാക്കലും അധിക്ഷേപിക്കലും) എന്നീ വകുപ്പുകളാണ് ചുമത്തിയത്.
രാത്രിയിലും സൈനികര്‍ വീടുകള്‍ കയറി ആണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോവുകയാണ്. വീടുകള്‍ തകര്‍ക്കുന്നു. പൊലീസിന് ക്രമസമാധാന പാലനത്തില്‍ ഒരു പങ്കുമില്ല. സി.ആർ.പി.എഫ് അടക്കമുള്ള അർധ സൈനിക വിഭാഗങ്ങളാണ് എല്ലാം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഷെഹ്ല ട്വിറ്ററിൽ കുറിച്ചിരുന്നത്. ഷെഹ്ലയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി സൈന്യം നേരത്തേ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.