ആക്ടിവിസ്റ്റ് ഷഹല റാഷിദിനെതിരെ ആരോപണങ്ങളുമായി പിതാവ്
text_fieldsമജീദ് അഹ്മദ്
ശ്രീനഗർ: ഡൽഹി യൂനിവേഴ്സിറ്റി മുൻ വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഷഹല റാഷിദിനെതിരെ സാമ്പത്തിക, തീവ്രവാദ ആരോപണങ്ങളുമായി പിതാവ് അബ്ദുൽ റാഷിദ് ഷോറ. ഷഹലയുടെ സംഘടനക്കെതിരെ അന്വേഷണം നടത്തണമെന്നും രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിനുവേണ്ടി അവർ ഭീമമായ തുക രണ്ടുപേരിൽനിന്ന് വാങ്ങിയിട്ടുണ്ടെന്നും പിതാവ് ആരോപിച്ചു.
എന്നാൽ, തെൻറ മാതാവിനെ സ്ഥിരമായി മർദിക്കുന്ന മര്യാദകെട്ടവനും ദുർമാർഗിയുമായ അബ്ദുൽ റാഷിദിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതിലെ പ്രതികാരമാണിതെന്ന് ഷഹല തിരിച്ചടിച്ചു.
ഐ.എ.എസ് റാങ്കുകാരനായ ഷാ ഫൈസൽ രൂപവത്കരിച്ച ജമ്മു-കശ്മീർ പൊളിറ്റിക്കൽ മുവ്മെൻറിെൻറ സ്ഥാപക നേതാക്കളിലൊരാളാണ് ഷഹല റാഷിദ്. എന്നാൽ, കഴിഞ്ഞ വർഷം അവർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു.
തീവ്രവാദ ബന്ധമുള്ള മുൻ എം.എൽ.എ എൻജിനീയർ റാഷിദ്, ബിസിനസുകാരനായ സഹൂർ വതാലി എന്നിവർ അവരുമായി സഹകരിക്കാൻ മൂന്നു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തിരുെന്നന്ന് അബ്ദുൽ റാഷിദ് ആരോപിച്ചു. ഞാനത് സ്വീകരിച്ചില്ല, എന്നാൽ, മകൾ ഷഹല മൂന്നു കോടി രൂപ അവരിൽനിന്ന് വാങ്ങി. എൻജിനീയർ റാഷിദിനെയും സഹൂർ വതാലിയെയും തീവ്രവാദികൾക്ക് ഫണ്ട് നൽകുെന്നന്നതിെൻറ പേരിൽ കഴിഞ്ഞ വർഷം എൻ.ഐ.എ അറസ്റ്റ് ചെയ്തു. തെൻറ വീട്ടിൽ നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെന്നും ഭാര്യയും പെൺമക്കളും ഷഹലയുടെ സുരക്ഷ ഉദ്യോഗസ്ഥനും അതിൽ ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും അബ്ദുൽ റാഷിദ് ആരോപിക്കുന്നു.
ആരോപണം അരോചകവും അടിസ്ഥാനരഹിതവുമാണെന്ന് ഷഹല ട്വിറ്ററിൽ കുറിച്ചു. ഗാർഹിക പീഡനത്തിന് പിതാവിനെതിരെ ഞാനും സഹോദരിയും പരാതി നൽകിയിട്ടുണ്ടെന്നും അയാൾ വീട്ടിൽ കയറുന്നത് കോടതി തടഞ്ഞിട്ടുണ്ടെന്നും ഷഹല വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.