ശൈഖ് ഹസീന ഇെന്നത്തുന്നു; ടീസ്റ്റ കരാർ ഇല്ല
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന നാലുദിവസത്തെ സന്ദർശനത്തിന് വെള്ളിയാഴ്ച ഡൽഹിയിൽ എത്തുന്നു. അവാമി ലീഗ് നേതാവ് കൂടിയായ ഹസീനക്ക് അടുത്തവർഷം പൊതുതെരഞ്ഞെടുപ്പ് നേരിടേണ്ടതുണ്ടെങ്കിലും ഏറെ പ്രതീക്ഷ വെച്ചിരുന്ന ടീസ്റ്റ നദീജല കരാർ ഒപ്പിടാൻ കഴിയാതെയാവും മടക്കം. ടീസ്റ്റ ജലം പങ്കുവെക്കുന്നതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എതിർപ്പ് തുടരുന്നതാണ് സാഹചര്യം.
ജലദൗർലഭ്യം ബംഗ്ലാദേശിെൻറ വൈകാരിക വിഷയമായി മാറിയിട്ടുണ്ട്. ടീസ്റ്റയിൽനിന്നുള്ള വെള്ളത്തിെൻറ അളവ് വേനൽക്കാലത്ത് അഞ്ചിലൊന്ന് കുറഞ്ഞ് 1,000 ഘനയടി മാത്രമായി മാറുന്നതുകൊണ്ട് കടുത്ത ജലക്ഷാമമാണ്. കൂടുതൽ വെള്ളം കിട്ടുന്നതിന് യു.പി.എ സർക്കാറിെൻറ കാലത്ത് കരാർ ഒപ്പുവെക്കുന്ന നടപടി അവസാനഘട്ടത്തിലേക്ക് കടന്നതാണ്. എന്നാൽ, 2011ലെ ഇൗ ശ്രമം മമതയുടെ എതിർപ്പിൽ തട്ടി വഴിമാറി. ഇേപ്പാഴും മമത നിലപാട് മാറ്റിയിട്ടില്ല.
ബംഗ്ലാദേശുമായി മോദി സർക്കാർ നല്ല ബന്ധമുണ്ടാക്കാൻ ശ്രമിക്കുേമ്പാൾതന്നെ, സംസ്ഥാന സർക്കാറിനെ പിണക്കി മുന്നോട്ടുപോകാൻ കഴിയില്ല.
ബന്ധപ്പെട്ട സംസ്ഥാനം സമ്മതിക്കാതെ ത്രികക്ഷി കരാർ സാധ്യവുമല്ല. മമതയുടെ എതിർപ്പുകാരണം ഇൗ വിഷയം മാറ്റിവെച്ചാണ് സന്ദർശന കാര്യപരിപാടികൾ മുന്നോട്ടുപോകുന്നത്. അതേസമയം, അതിഥിയുടെ ബഹുമാനാർഥം രാഷ്ട്രപതി പ്രണബ് മുഖർജി ഒരുക്കുന്ന അത്താഴവിരുന്നിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന ഉച്ചവിരുന്നിലും മമത ബാനർജി പെങ്കടുക്കുന്നുണ്ട്.
വെള്ളത്തിെൻറ കാര്യത്തിൽ അനിശ്ചിതത്വം തുടരുേമ്പാൾതന്നെ, ഇന്ത്യയിൽനിന്ന് കൂടുതൽ വൈദ്യുതി കിട്ടുന്നതിനുള്ള വഴി ബംഗ്ലാദേശിന് മുന്നിൽ തുറന്നിട്ടുണ്ട്. ഇതടക്കം മൂന്നു ഡസൻ ധാരണപത്രങ്ങളിലാണ് സന്ദർശനവേളയിൽ ഒപ്പുവെക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിന് 500 കോടി ഡോളറിെൻറ വായ്പ സഹായം സംബന്ധിച്ച ധാരണപത്രവും ഇതിൽ ഉൾപ്പെടുന്നു.
ബംഗ്ലാദേശിന് പടക്കോപ്പുകൾ വാങ്ങാനും ഇന്ത്യ സഹായം നൽകും. വ്യാപാരം, നിക്ഷേപം, ഗതാഗതം എന്നീ രംഗങ്ങളിലെ സഹകരണത്തിനും ധാരണപത്രം ഒപ്പുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.