Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെട്ടിടത്തിൽ കുടുങ്ങിയ...

കെട്ടിടത്തിൽ കുടുങ്ങിയ പൂച്ചക്ക്​ രക്ഷയൊരുക്കി പ്രവാസികൾ; അഭിനന്ദിച്ച്​ ദുബൈ ഭരണാധികാരി

text_fields
bookmark_border
കെട്ടിടത്തിൽ കുടുങ്ങിയ പൂച്ചക്ക്​ രക്ഷയൊരുക്കി പ്രവാസികൾ; അഭിനന്ദിച്ച്​ ദുബൈ ഭരണാധികാരി
cancel

ദുബൈ: കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്​. ദുബൈയിലെ ഒരുപറ്റം പ്രവാസികളാണ്​ കരുണാദ്രമായ പ്രവർത്തനം നടത്തിയത്​. മലയാളിയായ റാശിദ് ബിൻ മുഹമ്മദാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വൈറലായ വീഡിയോ ദൃശ്യം ശ്രദ്ധയിൽപെട്ട യു.എ.ഇ വെസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സാമൂഹി മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും പ്രവാസികളെ അഭിനന്ദിക്കുകയും ചെയ്​തിരിക്കയാണ്​.

'ഞങ്ങളുടെ മനോഹരമായ നഗരത്തിൽ ദയ നിറഞ്ഞ പ്രവർത്തനങ്ങൾ കാണുമ്പോൾ അഭിമാനവും സന്തോഷവുമുണ്ട്. 'ആഘോഷിക്കപ്പെടാത്ത ആ ഹീറോ'കളെ തിരിച്ചറിയുന്നവർ, നന്ദി പറയാൻ സഹായിക്കൂ' എന്നാണ്​ ശൈഖ്​ മുഹമ്മദി​െൻറ ട്വീറ്റ്​. ദുബൈ ഭരണാധികാരി തന്നെ അഭിനന്ദനവുമായി എത്തിയതോടെ സന്തോഷത്തിലാണ്​ ദൃശ്യം പകർത്തിയ പ്രവാസി റാശിദ് ബിൻ മുഹമ്മദും രക്ഷാപ്രവർത്തനത്തിൽ പ​െങ്കടുത്തവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed
News Summary - Sheikh Mohammed congratulated expacts
Next Story