Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗാന്ധി സമാധാന പുരസ്​കാരം സുൽത്താൻ ഖാബൂസിനും ബംഗ്ലദേശ്​ രാഷ്​ട്രപിതാവ്​ മുജീബു റഹ്​മാനും
cancel
Homechevron_rightNewschevron_rightIndiachevron_rightഗാന്ധി സമാധാന...

ഗാന്ധി സമാധാന പുരസ്​കാരം സുൽത്താൻ ഖാബൂസിനും ബംഗ്ലദേശ്​ രാഷ്​ട്രപിതാവ്​ മുജീബു റഹ്​മാനും

text_fields
bookmark_border

ന്യൂ ഡൽഹി: കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഗാന്ധി സമാധാന പുരസ്​കാരം ബംഗ്ലദേശ്​ രാഷ്​ട്ര പിതാവ്​ മുജീബു റഹ്​മാനും പതിറ്റാണ്ടുകളോളം ഒമാൻ ഭരണാധികാരിയായിരുന്ന​ സുൽത്താൻ ഖാബൂസിനും. ആദ്യമായാണ്​ മരണാനന്തര ആദരമായി രണ്ടു പേർക്ക്​ ഒരേ സമയം ഗാന്ധി പുരസ്​കാരം സമ്മാനിക്കുന്നത്​.

പശ്​ചിമേഷ്യയിൽ ഏറ്റവും കൂടുതൽ രാജ്യം ഭരിച്ച ഭരണാധികാരികളിലൊരാളാണ്​ സുൽത്താൻ ഖാബൂസ്​ ബിൻ സെയ്​ദ്​ അൽ സെയ്​ദ്​. യുദ്ധമുഖത്തായിരുന്ന ഇറാനും യു.എസിനുമിടയിലെ സമാധാന ചർച്ചകൾക്ക്​ നേതൃത്വം വഹിച്ച വ്യക്​തിത്വമായ സുൽത്താൻ ഖാബൂസ്​ അറബ്​ ലോകത്ത്​ സുസമ്മതനായിരുന്നു.

മാർച്ച്​ 26ന്​ ബംഗ്ലദേശ്​ ദേശീയദിനാഘോഷ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ​ങ്കെടുക്കാനിരിക്കെയാണ്​ മുജീബു റഹ്​മാന്​ ആദരം നൽകുന്നത്​. ഒരു കോടി രൂപയും പ്രശസ്​തി പത്രവുമാണ്​ പുരസ്​കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mujibir RahmanGandhi Peace PrizeOman’s Sultan Qaboos
News Summary - Sheikh Mujibir Rahman, Oman’s Sultan Qaboos named for India’s Gandhi Peace Prize
Next Story