അഖിലേഷ് മികച്ച മുഖ്യമന്ത്രി സ്ഥാനാർത്ഥി- ഷീല ദീക്ഷിത്
text_fieldsന്യൂഡൽഹി: അഖിലേഷ് യാദവ് മികച്ച മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് ഷീല ദീക്ഷിത്. എൻ.ഡി.ടി.വിക്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷീല ദീക്ഷിത് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തിൽ തന്നെക്കാൾ 30 വർഷം ജൂനിയറായ അഖിലേഷിന് വഴിയൊരുക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. സമാജ്വാദി പാർട്ടിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ അഖിലേഷിനെ ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഷീല ദീക്ഷിതിെൻറ പുതിയ പ്രതികരണം. വർഗീയ ശക്തികളെ പ്രതിരോധിക്കാൻ അഖിലേഷിെൻറ മികച്ച പ്രതിഛായ സഹായകമാവുമെന്നാണ് പല കോൺഗ്രസ് നേതാക്കളുടെയും പ്രതീക്ഷ.
ഫെബ്രുവരി 11ന് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിെൻറ ഒന്നാംഘട്ടം നടക്കാനിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ നീക്കങ്ങൾ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. എസ്പി അഖിലേഷിെൻറയും മുലായത്തിെൻറയും നേതൃത്ത്വത്തിൽ രണ്ടായി പിളർന്ന് കഴിഞ്ഞു. പാർട്ടി ചിഹ്നമായ സൈക്കിൾ ലഭിക്കുന്നതിനായുള്ള പോരാട്ടമാണ് പാർട്ടിക്കകത്ത് ഇപ്പോൾ നടക്കുന്നത്.
നേരെത്ത അഖിലേഷിെൻറ നേതൃത്ത്വത്തിൽ ഉത്തർപ്രദേശിൽ പാർട്ടി രഥയാത്ര നടത്തിയിരുന്നു. അന്ന് സമാജ്വാദി പാർട്ടിയിലെ വിരുദ്ധ ചേരികൾ ഒന്നിക്കുകയും ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതോടെയാണ് വീണ്ടും പാർട്ടിയിൽ പ്രശ്നങ്ങൾ തലപ്പൊക്കിയത്. മുലായത്തിെൻറ പട്ടികക്കെതിരെ അഖിലേഷ് സമാന്തര സ്ഥാനർത്ഥി പട്ടിക പ്രഖ്യാപിക്കുകയും അതിനെ തുടർന്ന് അഖിലേഷിനെ മുലായം പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടന്നുവെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.