കെജ്രിവാൾ മുഖ്യമന്ത്രിയെ പോെല പെരുമാറണമെന്ന് ഷീല ദീക്ഷിത്
text_fieldsന്യൂഡൽഹി: ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒരേ പക്ഷിയുെട രണ്ടു ചിറകുകളാണെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്. നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് രാഷ്ട്രീയക്കാരും അവ നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥരുമാണ്. ഒരു ചിറകില്ലെങ്കിൽ മുന്നോട്ടു പോകാനാകില്ലെന്നും ദീക്ഷിത് പറഞ്ഞു. ഡൽഹിയിൽ എം.എൽ.എമാർ ചീഫ് െസക്രട്ടറിെയ കൈയേറ്റം ചെയ്തുെവന്ന വാർത്തകൾക്കിടെ ന്യുസ് 18 വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് മുൻ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് താൻ ഡൽഹി ഭരിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ ബന്ധം ഉൗഷ്മളമായിരുന്നു. തെൻറ കാലത്തും കേന്ദ്രവുമായി അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്. 10 ആവശ്യങ്ങളുന്നയിച്ചാൽ എട്ട് എണ്ണം മാത്രമേ നിവർത്തിക്കാറുള്ളൂ. എന്നാലും ഇന്നത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുളളതു പോെല പ്രശ്നം ഉണ്ടായിരുന്നില്ല.
അരവിന്ദ് കെജ്രിവാൾ ആദ്യം മുഖ്യമന്ത്രിയെ പോലെ െപരുമാറാൻ പഠിക്കണം. ഡൽഹി ഒരു പൂർണ സംസ്ഥാനമല്ല. കേന്ദ്ര സർക്കാറിെൻറ സഹായമില്ലെങ്കിൽ പ്രവർത്തനം ബുദ്ധിമുട്ടായിരിക്കും. അത് മനസിലാക്കി വേണം പ്രവർത്തിക്കാൻ. ന്യൂഡൽഹി രാജ്യ തലസ്ഥാനമാണെന്നും നിരവധി നയതന്ത്ര പ്രതിനിധികൾ ചർച്ചക്കെത്തുന്നതാെണന്നും അന്നത്തെ േകന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ബോധമുണ്ടായിരുന്നു. ഇന്നത്തെ സർക്കാറിന് അതില്ലെന്നും ഷീല ദീക്ഷിത് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.