Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാളിനെതിരായ...

കെജ്​രിവാളിനെതിരായ അക്രമത്തെ അപലപിച്ച്​ ഷീല ദീക്ഷിത്​

text_fields
bookmark_border
sheila-dixit
cancel

ന്യൂഡൽഹി: ആം ആദ്​മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്​രിവാളിനെ റാലിക്കിടെ അക്രമിച്ച സംഭവത്തെ അപലപിച്ച്​ കോൺഗ്രസ്​ നേതാവ്​ ഷീല ദീക്ഷിത്​. ഏത്​ പാർട്ടിയുടെ നേതാവുമായിക്കൊള്ള​ട്ടെ ഇത്തരത്തിലുള്ള ആക്രമങ്ങൾ നടക്കാൻ പാടില്ലായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി കൂടിയായ ഷീല ദീക്ഷിത്​ മാധ്യമങ്ങളോട്​ പറഞ്ഞു.

ഡൽഹിയിൽ കോൺഗ്രസ്​ മികച്ച വിജയം സ്വന്തമാക്കുമെന്നും ഷീല ദീക്ഷിത്​ പ്രത്യാശ പ്രകടിപ്പിച്ചു. നമ്മുടെ സ്ഥാനാർഥികൾ മികച്ച പ്രകടനമാണ്​ കാഴ്​ചവെക്കുന്നത്​. അവർ കഠിനാധ്വാനം ചെയ്യുന്നുണ്ട്​. അതിനുള്ള പ്രതികരണം ജനങ്ങളുടെ ഭാഗത്ത്​ നിന്നും ലഭിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ശനിയാഴ്ച ന്യൂഡൽഹി മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ബ്രിജേഷ്​ ഗോയലി​​െൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്​ മോത്തി നഗറിൽ ഡൽഹി മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായത്. കെജ്​രിവാൾ സഞ്ചരിച്ച തുറന്ന വാഹനത്തിൽ ഇരച്ചുകയറിയ യുവാവ് അദ്ദേഹത്തി​​െൻറ മുഖത്തടിക്കുകയായിരുന്നു.

കൈലാഷ് പാർക്കിലുള്ള സുരേഷ് (33) എന്നയാളാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഇയാളെ പിന്നീട് പൊലീസെത്തി കസ്​റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalsheila dixit
News Summary - Sheila Dixit condemns attack on CM Arvind Kejriwal-india news
Next Story