ഷീല ദീക്ഷിത് ഡൽഹിയിൽ വീണ്ടും കോൺഗ്രസ് നേതൃമുഖമാകുന്നു
text_fieldsന്യൂഡൽഹി: അജയ് മാക്കൻ ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെ മുൻ മുഖ്യമ ന്ത്രി ഷീല ദീക്ഷിത് വീണ്ടും സംസ്ഥാനത്ത് പാർട്ടിയുടെ നേതൃമുഖമാകുന്നു. മാക്കന് പക രം ആളെ നിശ്ചയിച്ചിട്ടില്ലെങ്കിലും ദീക്ഷിതിനാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന ത്. നേരത്തേ മുഖ്യമന്ത്രിയായി നിറഞ്ഞുനിന്ന അവർ ആം ആദ്മി പാർട്ടി (ആപ്) സംസ്ഥാനം പിടിച്ചെടുത്തതോടെ നേതൃസ്ഥാനങ്ങളിൽനിന്നും മറ്റും മാറിനിൽക്കുകയായിരുന്നു.
അനാേരാഗ്യമാണ് മാക്കെൻറ രാജിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും ആപ്പുമായുള്ള സഖ്യത്തിന് എതിരുനിൽക്കുന്നതും കാരണമായി പറയുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിന് ആപ്പിനെയും ഉൾക്കൊള്ളിക്കണമെന്നു വാദിക്കുന്ന വിഭാഗം കോൺഗ്രസിലുണ്ട്. എന്നാൽ, ഒരു ധാരണക്കും തയാറെല്ലന്ന നിലപാടിൽ മാക്കൻ ഉറച്ചുനിന്നത് ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. കൂടാതെ, ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാകുമെന്നും മാക്കനായിരുന്നു ഇതുവരെ തടസ്സമുണ്ടാക്കിയതെന്നും സൂചന നൽകി ആപ് നേതാവ് അശുതോഷ് രംഗത്തുവന്നു.
സഖ്യമുണ്ടായാൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും വിജയം നേടാൻ സഹായകരമാവുമെന്നും അല്ലാത്തപക്ഷം രണ്ടു പാർട്ടികൾക്കും ലഭിക്കാൻ സാധ്യതയുള്ള പിന്നാക്ക-ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകുമെന്നും ഇത് ബി.ജെ.പിയുടെ വിജയത്തിലേക്ക് നയിക്കുമെന്നും അശുതോഷ് വ്യക്തമാക്കി. ഡൽഹിയിലെ സഖ്യകാര്യത്തിൽ ധാരണയുണ്ടായാൽ പഞ്ചാബിലും സമാന നീക്കവുമായി മുന്നോട്ടുപോകും. ഇതിന് ആപ് നേതാവ് അരവിന്ദ് കെജ്രിവാൾ നേരത്തേ മുതൽ തയാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.