കള്ളപ്പണം സൂക്ഷിച്ച വ്യവസായിയെ തിരുപ്പതി ട്രസ്റ്റിൽ നിന്ന് പുറത്താക്കി
text_fieldsഹൈദരാബാദ്: കള്ളപ്പണം സൂക്ഷിച്ചതിന് പിടിയിലായ ശേഖർ റെഡ്ഢിയെ തിരുപ്പതി ബോർഡ് മെംബർ സ്ഥാനത്ത് നിന്ന് പുറത്താക്കി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് റെഡ്ഡിയെ പുറത്താക്കിയത്. കഴിഞ്ഞ ദിവസമാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമയായ ശേഖർ റെഡ്ഢിയുടെയും സഹൃത്തുക്കളുടേയും വീടുകളിലും ഓഫിസുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 90 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടികൂടി.
ചെന്നൈയിലെ രാഷ്ട്രീയ വൃത്തങ്ങളുമായി ശേഖർ റെഡ്ഡി ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു. ജയലളിത ആശുപത്രിയിൽ കഴിയവെ ഇയാൾ തിരുപ്പതിയിലെ പ്രസാദവുമായി കാണാനെത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി പന്നീർ ശെൽവവുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.
ആദായ നികുതി വകുപ്പിന്‍റെ പരിശോധനയിൽ ശേഖര്‍ റെഡ്ഡി, സുഹൃത്ത് ശ്രീനിവാസ റെഡ്ഡി, ഓഡിറ്ററും ഇടനിലക്കാരനുമായ പ്രേം എന്നിവരില്‍നിന്നാണ് അനധികൃത സമ്പാദ്യം കണ്ടത്തെിയത്. പിടിച്ചെടുത്ത പണത്തില്‍ 80 കോടി 500, 1000 അസാധു നോട്ടുകളും പത്ത് കോടിയുടെ പുതിയ രണ്ടായിരം നോട്ടുകളുമാണ്. ഒരേസമയം ചെന്നൈയിലെ ടി. നഗര്‍ , അണ്ണാ നഗര്‍, ത്യാഗ രാജ നഗര്‍ എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് അംഗമാണ് ശേഖര്‍ റെഡ്ഡിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കണ്ടത്തെിയ നൂറുകിലോഗ്രാം സ്വര്‍ണത്തിന് വിപണിയില്‍ 30 കോടി വിലവരും. അസാധു നോട്ടുകള്‍ വാങ്ങി സ്വര്‍ണ ബാറുകള്‍ പ്രേമിന്‍െറ സഹായത്തോടെ വില്‍ക്കുന്നതായി ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് റെഡ്ഡിമാരുടെ ഏജന്‍റാണെന്ന് വ്യക്തമായത്. പ്രേമില്‍നിന്നാണ് 2,000 രൂപയുടെ പുതിയ നോട്ടുകള്‍ കണ്ടത്തെിയത്. തെയ്നാംപേട്ടിലെ നക്ഷത്ര ഹോട്ടലില്‍നിന്നാണ് 70 കിലോ സ്വര്‍ണ ബാറുകള്‍ പിടിച്ചെടുത്തത്. മറ്റൊരു ഇടനിലക്കാരന്‍െറ പേരിലാണ് ശേഖര്‍ റെഡ്ഡി മുറി ബുക്ക് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.