ഡൽഹി മേയറാകാൻ ഷെല്ലി ഒബ്റോയ്; ആലി മുഹമ്മദ് ഇഖ്ബാൽ ഡെപ്യൂട്ടി മേയറാകും
text_fieldsന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ 15 വർഷത്തെ ബി.ജെ.പി അപ്രമാദിത്തം അവസാനിപ്പിച്ച് വിജയം നേടിയ എ.എ.പി ഒരാഴ്ചക്ക് ശേഷം മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഷെല്ലി ഒബ്റോയിയാണ് എ.എ.പിയുടെ മേയർ സ്ഥാനാർഥി. ആലി മുഹമ്മദ് ഇഖ്ബാൽ ഡെപ്യൂട്ടി മേയറാകും.
ഡൽഹി യൂനിവേഴ്സിറ്റി മുൻ പ്രഫസറാണ് ഷെല്ലി ഒബ്റോയ്. ആദ്യമായാണ് നഗരസഭാ കൗൺസിലറാകുന്നത്. ബി.ജെ.പിയുടെ ശക്തികേന്ദ്രത്തിൽ നിന്ന് ഏറ്റവും ഉയർന്ന വോട്ട് നേടിയാണ് ഷെല്ലി വിജയിച്ചത്. ഡൽഹിക്ക് വനിതാ മേയർ എന്ന വാഗ്ദാനമാണ് ഷെല്ലിയുടെ വൻ വിജയത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആറ് തവണ എം.എൽ.എയായ, എ.എ.പി നേതാവ് ഷുഐബ് ഇഖ്ബാലിന്റെ മകനാണ് ഡെപ്യൂട്ടി മേയറാകുന്ന ആലി മുഹമ്മദ് ഇഖ്ബാൽ.
250 സീറ്റുകളിൽ 134 എണ്ണം നേടിയാണ് എ.എ.പി നഗരസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 15 വർഷമായി നഗരസഭ ഭരിക്കുന്ന ബി.ജെ.പിക്ക് 104 വോട്ടുകൾ മാത്രമാണ് നേടാനായത്. കോൺഗ്രസ് ഒമ്പത് സീറ്റുകളാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.