റിസ്വി ഒത്തുതീർപ്പിന് മുന്നിട്ടിറങ്ങിയത് തട്ടിപ്പ് കേസുകൾ സി.ബി.െഎക്കു വിട്ടതിനുപിന്നാലെ
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് വിഷയത്തിൽ ശിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി ഒത്തുതീർപ്പിന് മുന്നിട്ടിറങ്ങിയത് അദ്ദേഹത്തിനെതിരെയുള്ള നിരവധി തട്ടിപ്പ് കേസുകൾ സി.ബി.െഎക്ക് വിട്ടതിനുപിന്നാലെ. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയാമെന്നും പകരം ലഖ്നോവിലെ ഹുസൈൻബാദ് പ്രദേശത്ത് പള്ളി നിർമിക്കാൻ സ്ഥലം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നവംബർ 18ന് റിസ്വി സുപ്രീംകോടതിയിൽ നിർദേശം സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി വിഷയത്തിൽ കൂടിക്കാഴ്ചയും നടത്തി.
ഉത്തർപ്രദേശിൽ ശിയ വഖഫ് ബോർഡിെൻറ സ്വത്ത് തിരിമറിക്ക് വ്യാജ ഒപ്പിട്ടതടക്കമുള്ള കേസുകളാണ് യോഗി ആദിത്യനാഥ് സർക്കാർ അടുത്തിടെ സി.ബി.െഎക്ക് വിട്ടത്. ഇതിനുപിന്നാലെയായിരുന്നു യോഗിയെ സന്ദർശിക്കൽ. ബാബരി മസ്ജിദ് കേസിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കറുമായും ചർച്ച നടത്തി.
വഖഫ് സ്വത്ത് തിരിമറിനടത്തുന്നതിന് വ്യാജ ഒപ്പിട്ടതടക്കം റിസ്വിക്കെതിരെ അവസാനത്തെ മൂന്ന് കേസുകൾ റജിസ്റ്റർ ചെയ്തത് ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിൽ വന്നതിന് ശേഷമാണ്. സമാജ്വാദി പാർട്ടി ഭരിച്ച സമയത്തും വഖഫ് ബോർഡുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്.
മുലായം സിങ് യാദവിെൻറ കാലത്താണ് അദ്ദേഹം വഖഫ് ബോർഡ് അംഗമാവുന്നത്. റിസ്വിക്കെതിരെ ശിയ പണ്ഡിതൻ ഖൽബെ ജവാദ് അഴിമതി ആരോപണം ഉന്നയിക്കുകയും സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്തതിനെത്തുടർന്ന് 2012 ൽ സമാജ്വാദി പാർട്ടി ഇയാെള പുറത്താക്കി. ശിയ വഖഫ് ബോർഡ് പിരിച്ചുവിടുകയും ചെയ്തു. പിന്നീട് കോടതിയുടെ സഹായത്തോടെ റിസ്വി ബോർഡ് പുനഃസ്ഥാപിക്കുകയും ചെയർമാനാവുകയും ചെയ്തു. ഉത്തർപ്രദേശിലെ വഖഫ് സ്വത്തുമായി ബന്ധെപ്പട്ട് റിസ്വിക്കെതിരെ 12 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി കേന്ദ്ര വഖഫ് ബോർഡ് അംഗം ഇജാസ് അബ്ബാസും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.