കശ്മീരിന് പുറത്തുള്ള തടവുകാരെ തിരിച്ചുകൊണ്ടുവരാൻ ഒന്നിക്കണം –ഫാറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിന് പുറത്തുള്ള ജയിലുകളിൽ തടവിലുള്ളവരെ തിരിച്ചുകൊണ്ട ുവരാൻ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് നാ ഷനൽ കോൺഫറൻസ് പ്രസിഡൻറ് ഫാറൂഖ് അബ്ദുല്ല. ഇവരെയെല്ലാം ഉടൻ മോചിപ്പിച്ചു കാണാനാണ് ആഗ്രഹിക്കുന്നത്. ഇത് മനുഷ്യത്വപരമായ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച വീട്ടുതടങ്കലിൽനിന്ന് പുറത്തിറങ്ങിയശേഷം ഫാറൂഖ് അബ്ദുല്ല ആദ്യമായി നടത്തുന്ന പ്രസ്താവനയാണിത്. രാഷ്ട്രീയ പ്രസ്താവനകളിൽനിന്ന് അദ്ദേഹം ഇതുവരെ ഒഴിഞ്ഞുനിൽക്കുകയായിരുന്നു. ആദ്യം കരുതൽ കസ്റ്റഡിയിലായിരുന്നു ഫാറൂഖ്.
സെപ്റ്റംബർ 15ന് ഇദ്ദേഹത്തിനെതിരെ പൊതുസുരക്ഷ നിയമം ചുമത്തുകയായിരുന്നു. മോചിതനായശേഷം മകനും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയെ അദ്ദേഹം സന്ദർശിച്ചിരുന്നു. പൊതു സുരക്ഷ നിയമം ചുമത്തി തടവിലിട്ട ഉമർ ഇപ്പോഴും മോചിതനായിട്ടില്ല.
കടുത്ത സാമ്പത്തിക പ്രയാസങ്ങൾക്കൊപ്പം കൊേറാണ വൈറസിെൻറ പശ്ചാത്തലത്തിൽ ആരോഗ്യ പ്രതിസന്ധികൂടി വന്നുചേർന്നതായി ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.