ഷില്ലോങ്ങിൽ കർഫ്യൂ നീട്ടി;സൈന്യത്തെ വിളിച്ചു
text_fieldsഷില്ലോങ്ങ്: മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ അക്രമം തുടരുന്നതോടെ കർഫ്യൂ വീണ്ടും നീട്ടി. സംഘർഷ ബാധിത പ്രദേശങ്ങളിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം നാല് മുതൽ ചൊവ്വ രാവിലെ അഞ്ച് വരെയാണ് കർഫ്യു നീട്ടിയത്. സ്ഥിതിഗതികൾ ഇപ്പോഴും അമർച്ച ചെയ്യാൻ പൊലീസിനായിട്ടില്ല. ഇതേ തുടർന്ന് സൈന്യത്തെ വിളിച്ചിട്ടുണ്ട്.11 കമ്പനി അർദ്ധ സൈനിക വിഭാഗത്തെ ഷില്ലോങ്ങിലേക്കയച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജൂൺ ഒന്നിനാണ് ലുംഡിങ്ഗ്രി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളിൽ ജില്ലാ മജിസ്ട്രേറ്റ് കർഫ്യു ഏർപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ എട്ട് മുതൽ ഏഴ് മണിക്കൂറോളം കർഫ്യൂവിൽ അയവ് വരുത്തിയിരുന്നു. ഇതോടെ ജനക്കൂട്ടം സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടതായും വന്നു.
ഈ പ്രക്ഷോഭത്തിന് ധനസഹായം ചെയ്യുന്നവരുണ്ടെന്ന് പൊലീസ് കണ്ടെത്തിയതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ വ്യക്തമാക്കിയിരുന്നു. ഡൽഹി നിയമസഭാംഗം മഞ്ജീന്ദർ സിങ് സിർസയുടെ നേതൃത്വത്തിലുള്ള സിഖ് സംഘം സാങ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുരുദ്വാര അശുദ്ധമാക്കിയെന്ന മാധ്യമ റിപ്പോർട്ടുകൾ ഷില്ലോങിലെ സിഖ് സമുദായ നേതാവ് ഗുരുജിത് സിംഗ് തള്ളി. ആക്രമണത്തെക്കുറിച്ച് കിംവദന്തികൾ നിഷേധിച്ച ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവും രംഗത്തെത്തി.
ഷില്ലോങ് പബ്ലിക് ട്രാൻസ്പോർട്ട് സർവീസ് ബസ്സിലെ ഡ്രൈവറും സ്ത്രീകളും തമ്മിലുണ്ടായ തർക്കത്തിൽ നിന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട്ഗോത്ര-ഗോത്രേതര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി പരിണമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.