മേഘാലയയിൽ പരക്കെ അക്രമം; മുഖ്യമന്ത്രിയുടെ വീടിന് നേരെ ബോംബേറ്, ഇൻറർനെറ്റ് സേവനം വിച്ഛേദിച്ചു
text_fieldsഷില്ലോങ്: േമഘാലയയിൽ മുൻ വിമത നേതാവ് ചെസ്റ്റർഫീൽഡ് തങ്കിയോവ് കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെയും അക്രമങ്ങളുടെയും തുടർച്ചയായി മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ വീടിന് നേരെ ആക്രമണം. ഞായറാഴ്ച രാത്രി അജ്ഞാതർ പെട്രോൾ ബോംബ് എറിയുകയായിരുന്നു.
രാത്രി 10.15ഓടെ വാഹനത്തിലെത്തിയ അജ്ഞാതർ സാങ്മയുടെ സ്വകാര്യവസതിയിലേക്ക് രണ്ട് പെട്രോൾ ബോംബുകൾ എറിഞ്ഞശേഷം രക്ഷപ്പെട്ടു. ഒന്ന് വീടിെൻറ മുൻവശത്തും മറ്റൊന്ന് പിറകുവശത്തുമാണ് വീണത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും െപാലീസ് പറഞ്ഞു.
തുടർച്ചയായി അക്രമങ്ങൾ അരങ്ങേറിയതോടെ മേഘാലയ സർക്കാർ ഷിേല്ലാങ്ങിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. കൂടാതെ നാല് ജില്ലകളിൽ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങളടക്കം വിച്ഛേദിച്ചു. ഈസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ്, റി -ബോയ് എന്നിവിടങ്ങളിലാണ് 48 മണിക്കൂർ ഇൻറർനെറ്റ് വിച്ഛേദിച്ചത്.
അതേസമയം, സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി ലഖ്മെൻ റിംബുയി രാജിവെച്ചിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ വസതിയിൽ പൊലീസ് റെയ്ഡ് നടക്കുന്നതിനിടെ തങ്കിയോവ് കൊല്ലപ്പെട്ടതിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു.
'സംഭവത്തിെൻറ ഗൗരവം പരിഗണിച്ച്, ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനത്തുനിന്ന് ഉടൻ എന്നെ നീക്കണമെന്ന് അഭ്യർഥിക്കുന്നു. സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച സ്വതന്ത്രവും നീതിയുക്തവുമായ അേന്വഷണത്തെ ഇത് സുഗമമാക്കും' -അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ രാജിക്കത്തിൽ പറയുന്നു.
വീട്ടിൽ പൊലീസ് റെയ്ഡ് നടക്കുന്നതിനിടെയാണ് എച്ച്.എൻ.എൽ.സി മുൻ നേതാവ് ചെറിഷ് സ്റ്റാർഫീൽഡ് തങ്കിയോവ് വെടിയേറ്റ് മരിക്കുന്നത്. വിമത നേതാവിെൻറ കൊലപാതകത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയരുകയായിരുന്നു. പൊലീസ് ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് തങ്കിയോവിെൻറ ബന്ധുക്കളുടെ ആരോപണം. മരണത്തിൽ നിരവധി പേർ സംസ്ഥാന സർക്കാറിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. വിവിധ ഭാഗങ്ങളിൽ പൊലീസിന് നേരെ കല്ലേറുണ്ടായിരുനനു. അജ്ഞാതർ ഒരു പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.