29 മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ശിൽപ ഷെട്ടി ബോംബെ ഹൈക്കോടതിയിൽ
text_fieldsമുംബൈ: വ്യവസായിയായ ഭർത്താവ് രാജ്കുന്ദ്ര ഉൾപെട്ട നീലച്ചിത്ര കേസിൽ തെറ്റായി റിപ്പോർട്ട് ചെയ്ത് തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി ശിൽപ ഷെട്ടി കോടതിയിൽ. 29 മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിെര ബോംബെ ഹൈക്കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 25 കോടി മാനനഷ്ടം നൽകണമെന്നാണ് ആവശ്യം. ആരാധകർ, സമൂഹ മാധ്യമങ്ങളിൽ പിന്തുണക്കുന്നവർ, പരസ്യക്കമ്പനികൾ, ബിസിനസ് പങ്കാളികൾ, സുഹൃത്തുക്കൾ എന്നിവർക്കിടയിൽ തന്‍റെ ഖ്യാതിക്ക് കോട്ടം തട്ടിക്കുന്ന നിരവധി റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ നൽകിയതെന്ന് പരാതിയിൽ പറയുന്നു.
നേരത്തെ നൽകിയ വാർത്തകൾ പിൻവലിച്ച് മാധ്യമങ്ങൾ നിരുപാധികം മാപ്പുപറയണമെന്നാണ് ആവശ്യം. 25 കോടി നഷ്ട പരിഹാരവും നൽകണം.
ഭരണഘടനയുടെ 21ാം വകുപ്പു പ്രകാരം തന്‍റെ ഖ്യാതി വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. അതിനാൽ, സമാനമായ റിപ്പോർട്ടുകൾ തുടർന്നും നൽകുന്നത് ഒഴിവാക്കാൻ കോടതി ഇടപെടണം. കേസ് നാളെ പരിഗണിക്കും.
അതിനിടെ, ശിൽപ ഷെട്ടി അഭിനയിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ഹംഗാമ രണ്ട് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ശിൽപക്കു പുറമെ മീസാൻ ജഫ്രി, പരേഷ് റാവൽ, പ്രണിത സുഭാഷ് എന്നിവരും അഭിനയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.