ബിസിനസ് പന്തലിച്ചത് ലോക്ഡൗണിൽ; യു.കെയിലെ നീല ചിത്ര നിർമാണ കമ്പനിയുമായി രാജ് കുന്ദ്രക്ക് അടുത്ത ബന്ധം
text_fieldsമുംബൈ: നീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര പൊലീസ് കസ്റ്റഡിയിൽ. ജൂലൈ 23വരെയാണ് രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ചൊവ്വാഴ്ച കുന്ദ്രയെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്‍റെ സ്ഥാപനത്തിന് വേണ്ടിയാണ് രാജ് കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്ത്യയിലേക്ക് നീലചിത്രങ്ങൾ വിതരണം നടത്തുന്ന പ്രമുഖ കമ്പനിയാണിതെന്നും മുംബൈ പൊലീസ് പറഞ്ഞു.
നീല ചിത്രങ്ങൾ നിർമിക്കുകയും വൻതുകക്ക് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ വിതരണം ചെയ്തുവരികയുമായിരുന്നു ഇവരുടെ രീതി. രാജ് കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസിന് ലണ്ടൻ കമ്പനിയായ കെന്‍ റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ആപ്പിന്‍റെ ഉടമകളാണ് കെൻ റിൻ. കമ്പനി ലണ്ടനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നീല ചിത്ര നിർമാണം, ആപ്പിന്‍റെ പ്രവർത്തനം, അക്കൗണ്ടിങ് തുടങ്ങിയവ വിയാൻ ഇൻഡസ്ട്രീസ് വഴിയാണെന്ന് ജോയിന്‍റ് കമീഷണർ മിലിന്ദ് ബരാംബെ പറയുന്നു.
രണ്ട് ബിസിനസ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി തെളിവുകൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. വാട്സ്ആപ് ഗ്രൂപ്പുകൾ, ഇമെയിലുകൾ, അക്കൗണ്ടിങ് വിവരങ്ങൾ, നീല ചിത്രങ്ങൾ തുടങ്ങിയവ രാജ് കുന്ദ്രയുടെ മുംബൈയിലെ ഓഫിസിൽനിന്ന് കണ്ടെത്തിയിരുന്നു.
സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികൾക്ക് അവസരം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണ് ഇവരുടെ പതിവ്. സംഭവത്തിൽ കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ് കാമത്ത് നേരത്തേ അറസ്റ്റിലായിരുന്നു. നഗ്നയായി ഓഡീഷനിൽ പങ്കെടുക്കാൻ നിർബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ രാജ് കുന്ദ്രക്കെതിരെ ഷെർലിൻ ചോപ്രയും പൂനം പാണ്ഡെയും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ െപാലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒമ്പതു പേർ നേരത്തെ പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപുകൾ വഴി വിൽപന നടത്തിയ സംഭവത്തിൽ ആസൂത്രകനാണെന്ന് തിരിച്ചറിഞ്ഞാണ് നടപടിയെന്ന് മുംബൈ പൊലീസ് കമീഷണർ ഹേമന്ദ് നഗ്രാലെ പറഞ്ഞു.
വഞ്ചനാകുറ്റത്തിന് പുറമെ പൊതു സ്ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
ലോക്ഡൗണിൽ പടർന്നുപന്തലിച്ച കുന്ദ്രയുടെ ബിസിനസ് സാമ്രാജ്യം
രാജ് കുന്ദ്രയുടെ നീലചിത്ര നിർമാണ വിതരണ ബിസിനസ് പടർന്നുപന്തലിച്ചത് കോവിഡ് ലോക്ഡൗൺ സമയത്തെന്ന് പൊലീസ്. നീലചിത്രങ്ങൾ നിർമിച്ച ശേഷം വിഡിയോകൾ ലണ്ടനിലേക്ക് അയച്ചുനൽകും. അവിടെനിന്ന് ആപ്പുകളിൽ അപ്േലാഡ് ചെയ്യും. ഒരു ആപ്പ് വിലക്കിയാൽ മറ്റു ആപ്പുകളിലൂടെ വിതരണം തുടരും.
18 മാസം മുമ്പാണ് കുന്ദ്ര ബിസിനസ് ആരംഭിച്ചതെന്ന് ജോയിന്‍റ് കമീഷണർ മിലിന്ദ് ബരാംബെ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണിൽ ബിസിനസ് പടർന്നുപന്തലിച്ചതോടെ പ്രതിദിനം ലക്ഷങ്ങൾ വരുമാനമായി നേടി. യു.കെ ആസ്ഥാനമായ അടുത്ത ബന്ധുവായ പ്രദീപ് ബക്ഷിയുടെ കെന്‍ റിൻ ലിമിറ്റഡുമായി പങ്കാളിത്തത്തിലേർെപ്പട്ടായിരുന്നു പിന്നീടുള്ള പ്രവർത്തനം.
രാജ് കുന്ദ്ര വിഡിയോകൾ ഇന്ത്യയിൽനിന്ന് ആപ്പുകളിൽ അപ്ലോഡ് ചെയ്തിരുന്നില്ല. വിട്രാൻസ്ഫർ വഴി വിദേശത്തേക്ക് അയച്ചുനൽകുകയും അവിടെവെച്ച് ആപ്പുകളിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു. വിഡിയോ ഉള്ളടക്കങ്ങളുടെ ചിത്രീകരണവും നിർമാണവുമെല്ലാം കുന്ദ്രയുടെ ഓഫിസിൽ വെച്ചായിരുന്നു. പിന്നീട് കെന്‍ റിൻ സ്ഥാപനത്തിന് അയച്ചുനൽകും -മിലിന്ദ് പറഞ്ഞു.
സ്ഥിരമായി വിഡിയോൾ അപ്ലോഡ് ചെയ്യുന്ന ആപ്പുകൾക്ക് പുറമെ മറ്റു ആപ്പുകളും കുന്ദ്ര കൈകാര്യം ചെയ്തിരുന്നു. പ്ലാൻ ബി, ബോളിഫെയിം എന്നിങ്ങനെയാണ് അവർ അതിനെ വിളിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ നിയമം ലംഘിക്കുന്നതായും അതിനാൽ ആപ്പിന് ഗൂഗ്ൾ പ്ലേ സ്റ്റോറും ആപ്പ്ളും വിലക്കേർപ്പെടുത്തുമെന്നും കുന്ദ്രക്ക് അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ് ചാറ്റുകളും പൊലീസ് കണ്ടെടുത്തു.
രാജ് കുന്ദ്രയുടെ വരുമാനത്തിന്‍റെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. നേരത്തേ പ്രതിദിനം രണ്ടും മൂന്നും ലക്ഷമാണ് വരുമാനമായി ലഭിച്ചിരുന്നതെങ്കിൽ പിന്നീട് പ്രതിദിനം ആറും ഏഴും ലക്ഷമായി ഉയർന്നു. എന്നാൽ രേഖകളിൽ പതിനായിരങ്ങൾ മാത്രമാണ് കാണിച്ചിരുന്നത്. കൃത്യമായ വരുമാനം കണക്കുകൂട്ടിയിരുന്നു. കണക്കുകളിലെ കള്ളകളിയും കുറ്റകൃത്യമായിരിക്കും. അതിനാൽ വിവിധ അക്കൗണ്ടുകളിലെ 7.5 കോടി രൂപ മരവിപ്പിച്ചതായും പൊലീസ് കൂട്ടിേച്ചർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.