Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാഹനം പൊലീസ് തടഞ്ഞതോടെ...

വാഹനം പൊലീസ് തടഞ്ഞതോടെ മയക്കുമരുന്ന് പാക്കറ്റ് വിഴുങ്ങി യുവതി; എൻഡോസ്കോപിയിലൂടെ പുറത്തെടുത്തു

text_fields
bookmark_border
വാഹനം പൊലീസ് തടഞ്ഞതോടെ മയക്കുമരുന്ന് പാക്കറ്റ് വിഴുങ്ങി യുവതി; എൻഡോസ്കോപിയിലൂടെ പുറത്തെടുത്തു
cancel

ഷിംല: വാഹനം പൊലീസ് തടഞ്ഞതിന് പിന്നാലെ കാറിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പാക്കറ്റ് വിഴുങ്ങി യുവതി. ഹിമാചൽ പ്രദേശിലെ ഷിംലയിലായിരുന്നു സംഭവം. കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് അഞ്ച് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞത്.

നാല് യുവാക്കളും ഒരു യുവതിയമായിരുന്നു കാറിലുണ്ടായിരുന്നത്. പൊലീസ് കാർ നിർത്താൻ ആംഗ്യം കാണിച്ചതോടെ യുവതി 'ചിറ്റ'യുടെ (മയക്കുമരുന്ന്) പാക്കറ്റ് വിഴുങ്ങുകയായിരുന്നു. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് യുവതി മയക്കുമരുന്ന് പാക്കറ്റ് വിഴുങ്ങിയതായി സംഘത്തിലൊരാൾ പൊലീസിന് മൊഴി നൽകിയത്. പിന്നാലെ യുവതിയെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സ്-റേയിൽ യുവതിയുടെ വയറ്റിൽ പാക്കറ്റ് കണ്ടെത്തിയതോടെ എൻഡോസ്കോപി വഴി ഇത് പുറത്തെടുക്കുകയായിരുന്നു. 7.6 ഗ്രാം 'ചിറ്റ'യടങ്ങിയ പാക്കറ്റാണ് യുവതിയുടെ വയറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയത്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ റിമാൻഡിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsShimlaladyHimachal PradeshChitta
News Summary - Shimla woman swallows packet of 'chitta' when confronted by police
Next Story