നിയമനിർമാണ സഭയിലേക്ക് താക്കറെ നിർദ്ദേശിച്ച പേരുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഷിൻഡെ സർക്കാർ
text_fieldsമുംബൈ: സംസ്ഥാന നിയമ നിർമാണ സഭയിൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ നിർദേശിച്ച 12 പേരുകൾ പിൻവലിക്കാൻ ഗവർണറെ സമീപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. പേരുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിൻഡെ ഗവർണർ ഭഗതള സിങ് കേശാരിക്ക് കത്തെഴുതി.
സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിലെ മാറ്റം ചൂണ്ടിക്കാട്ടിയാണ് ഗവർണർ ക്വാട്ടയിൽ താക്കറെ സർക്കാർ നിർദ്ദേശിച്ച 12 പേരുകൾ പിൻവലിക്കണമെന്ന് ഏകനാഥ് ഷിൻഡെ ആവശ്യപ്പെട്ടത്. പുതിയ പേരുകളുടെ പട്ടിക ഉടൻ ഗവർണർക്ക് നൽകുമെന്ന് ഷിൻഡെ വൃത്തങ്ങൾ അറിയിച്ചു.
2020 നവംബറിൽ താക്കറെ സർക്കാർ എംഎൽസിമാർക്കായി 12 പേരുകൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഗവർണർ കോശാരി അതിൽ തീരുമാനമെടുത്തിരുന്നില്ല. അതെ തുടർന്നാണ് പേരുകൾ പിൻവലിക്കാൻ ഷിൻഡെ സർക്കാർ ആവശ്യപ്പെട്ടത്. ഷിൻഡെ താക്കറെ പോരിന്റെ പുതിയ അധ്യായമാണിത്. ശിവസേനയിൽ അവകാശം സ്ഥാപിക്കാനായി ഇരു പക്ഷവും പേരിനും ചിഹ്നത്തിനുമായി കോടതി കയറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.