'രക്ഷാപ്രവർത്തനം പൂർണമായും നിർത്തുന്നതിന്റെ ആദ്യപടി'; തിരച്ചിൽ നിർത്തിയതിൽ പ്രതിഷേധവുമായി വിജിൻ എം.എൽ.എ
text_fieldsഷിരൂർ: രക്ഷാദൗത്യം അവസാനിപ്പിച്ചതിൽ പ്രതിഷേധവുമായി എം. വിജിൻ എം.എൽ.എയും രംഗത്തെത്തി. ഒരു കൂടിയാലോചനയുമില്ലാതെയാണ് ജില്ലാ കലക്ടറും കാർവാർ എം.എൽ.എയും തീരുമാനമെടുത്തതെന്നും രക്ഷാപ്രവർത്തനം പൂർണമായും നിർത്തുന്നതിന്റെ ആദ്യപടിയായാണ് ഇത്തരമൊരു തീരുമാനമെന്നും എം.എൽ.എ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുൾപ്പെടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടത് അന്വേഷണം ഊർജിതമാക്കണമെന്നാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ കർവാർ എം.എൽ.എയും ജില്ല കലക്ടറും ഉൾപ്പെടെയുള്ളവർ ഇന്ന് യോഗം ചേർന്നത്.
തിരച്ചിൽ മുന്നോട്ടുകൊണ്ടുപോകാനായിരുന്നു യോഗം തീരുമാനിച്ചത്. എന്നിട്ട് വൈകിട്ട് 3.30നാണ് ഒരു കൂടിയാലോചനയുമില്ലാതെ പ്രഖ്യാപനം വരുന്നത്. കാലവസ്ഥ പ്രതികൂലമായതിനാൽ നാല് ദിവസം താത്കാലികമായി നിർത്തുകയാണെന്നാണ് പറയുന്നത്.
ഇന്നിവിടെ അനുകൂല കാലാവസ്ഥയാണ്. മഴമാറി നിൽക്കുന്നു. ജലനിരപ്പും ഒഴുക്കും കുറവാണ്. ഈ ഘടത്തിലാണ് ഏകപക്ഷീയമായ തീരുമാനം വരുന്നത്. ഇത് താത്കാലികമാണെന്ന് പറയാനാവില്ല. രക്ഷാപ്രവർത്തനം പൂർണമായും നിർത്താനുള്ള ആദ്യപടിയാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.