ശിവസേനയുടെ തെരഞ്ഞെടുപ്പ് ‘ഗുരു’വായി പ്രശാന്ത് കിഷോർ
text_fieldsമുംബൈ: ഇൗ വർഷത്തെ ലോക്സഭ, മഹാരാഷ്ട്ര നിയമസഭ തെരെഞ്ഞടുപ്പുകളിൽ ശിവസേനക്കു വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെ.ഡി-യു ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോർ തന്ത്രമ ൊരുക്കും. ചൊവ്വാഴ്ച താക്കറെ ഭവനമായ ‘മാതൊശ്രീ’യിൽ പ്രശാന്ത് കിഷോറും സേന തലവൻ ഉ ദ്ധവ് താക്കറെയും തമ്മിൽ നടന്ന ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സേന എം.പിമാരും ആദിത്യ താക്കറെയും സന്നിഹിതരായിരുന്നു. സേന-ബി.ജെ.പി സഖ്യശ്രമങ്ങളിൽ ഇടപെടില്ലെന്ന് പ്രശാന്ത് വ്യക്തമാക്കിയതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
പ്രശാന്തിന്റെ സംഘം ശിവസേനക്കുവേണ്ടി സംസ്ഥാനത്ത് സർേവ നടത്തും. വിഷയങ്ങൾ പഠിച്ച് തന്ത്രവും ഒരുക്കും. മാധ്യമ ഇടപാടുകളും ഇവർ നടത്തും. ഇതുവരെ സേനയുടെ ഉപസംഘടനകളാണ് ഇതെല്ലാം ചെയ്തത്. ആദ്യമായാണ് പുറത്തുനിന്നുള്ള വിദഗ്ധനെ ഇതെല്ലാം ഏൽപിക്കുന്നതെന്നും അടുത്തത് ശിവസേന മുഖ്യമന്ത്രി എന്നതാണ് ലക്ഷ്യമെന്നും സേന വൃത്തങ്ങൾ പറഞ്ഞു. അതേസമയം, പ്രശാന്ത് കിഷോർ എൻ.ഡി.എ സഖ്യകക്ഷി നേതാവെന്ന നിലയിലാണ് ഉദ്ധവ് താക്കറെയെ സന്ദർശിച്ചതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും സേന വക്താവ് സഞ്ജയ് റാവുത്ത് മാധ്യമങ്ങളോട് പറഞ്ഞു.
2014ൽ നരേന്ദ്ര മോദിയുടെയും തൊട്ടുപിന്നാലെ ബിഹാറിൽ നിതീഷ് കുമാറിെൻറയും വിജയങ്ങൾക്ക് തന്ത്രമൊരുക്കിയ പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് ഗുരുവെന്നാണ് അറിയപ്പെടുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസിനായി തന്ത്രമൊരുക്കിയെങ്കിലും പരാജയമായിരുന്നു. 2017ലാണ് ജെ.ഡി-യു ഉപാധ്യക്ഷനാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.