ഔറംഗാബാദിെൻറ പേരുമാറ്റത്തിൽ വാക്പോരുമായി ശിവസേനയും കോൺഗ്രസും
text_fieldsമുംബൈ: ഔറംഗാബാദ് നഗരത്തിെൻറ പേരുമാറ്റുന്നതിനെ ചൊല്ലി മഹാരാഷ്ട്ര ഭരണസഖ്യമായ ശിവസേന -കോൺഗ്രസിൽ തർക്കം. മതാന്ധനും ക്രൂരനുമായിരുന്ന മുഗൾ ഭരണാധികാരി ഒൗറംഗസീബിെൻറ പേര് കൊണ്ടുനടക്കുന്നത് നല്ലകാര്യമല്ലെന്ന് ശിവസേന ആരോപിച്ചു.
ശിവസേനയും ബി.ജെ.പിയും പേരുമാറ്റിയുള്ള രാഷ്ട്രീയക്കളിയിലാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഔറംഗാബാദിെൻറ കാര്യം കഴിഞ്ഞ അഞ്ചുവർഷം അധികാരത്തിലിരുന്നപ്പോൾ എന്താണ് ശിവസേന മറന്നതെന്നും പാർട്ടി നേതൃത്വം ചോദിച്ചു. എന്നാൽ 'മഹാ വികാസ് അഘാഡി' സർക്കാർ ഇതിെൻറ പേരിൽ ഉലയില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹേബ് തൊറാത്ത് പറഞ്ഞു. സേന മുഖപത്രം 'സാംന'യിലെ കോളത്തിൽ പാർട്ടി എം.പി സഞ്ജ് റാവുത്ത് ആണ് വിഷയത്തിൽ കോൺഗ്രസിനെ ആക്രമിച്ചത്.
ശിവജിയോടുള്ള ആരാധന മഹാരാഷ്ട്രക്കാരുടെ ആത്മാഭിമാനത്തിെൻറ കാര്യമാണ്. ശിവജിയെ ശത്രുവായി കണ്ട ഔറംഗസീബ് അദ്ദേഹത്തിെൻറ മകൻ സാംഭാജിയെ ക്രൂരമായി കൊല്ലുകയായിരുന്നെന്നും റാവുത്ത് ആരോപിച്ചു. ഔറംഗാബാദിെൻറ പേര് സാംഭാജിനഗർ എന്നാക്കണമെന്നാണ് ശിവസേനയുടെയും ബി.ജെ.പിയുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.