സ്റ്റാൻ സ്വാമിയുടേത് കൊലപാതകമെന്ന് ശിവസേന
text_fieldsമുംബൈ: ഫാ. സ്റ്റാൻ സ്വാമിയുടേത് ജയിലിലെ കൊലപാതകമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. 84 കാരനായ വയോധികന് അട്ടിമറിക്കാൻ കഴിയും വിധം ദുർബലമാണോ നരേന്ദ്ര മോദി സർക്കാറെന്നു ചോദിച്ച റാവുത്ത് ഹിറ്റ്ലർ, മുസോളിനി ഭരണകൂടത്തോടാണ് കേന്ദ്ര സർക്കാറിനെ ഉപമിച്ചത്. പാർട്ടി മുഖപത്രമായ 'സാമ്ന'യിലെ പംക്തിയിലൂടെയാണ് വിമർശനം.
ഇന്ദിരാ ഗാന്ധി അവരുടെ ഭരണകാലത്ത് ജോർജ് ഫെർണാണ്ടസിനെ ഭയപ്പെട്ടിരുന്നു. അന്ന് ജോർജ് െഫർണാണ്ടസ് ചെറുപ്പമായിരുന്നു. എന്നാൽ ഇന്നത്തെ സർക്കാർ വയോധികരായ സ്റ്റാൻ സ്വാമിയെയും വരവര റാവുവിനെയുമാണ് ഭയപ്പെടുന്നത്. സ്റ്റാൻ സ്വാമിയുടേത് കൊലപാതകമാണ്. ആദിവാസികൾക്ക് അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ബോധ്യപ്പെടുത്തിക്കൊടുക്കാൻ ശ്രമിക്കുന്നതാണോ രാജ്യദ്രോഹം. ഇനി മാവോവാദികൾ കശ്മീർ വിഘടനവാദികളെക്കാൾ അപകടകാരികളായാൽ പോലും ശാരീരിക വൈകല്യമുള്ള നിസ്സഹായനായ സ്റ്റാൻ സ്വാമിയുടെ മരണത്തെ ന്യായീകരിക്കാനാവില്ല. സർക്കാറിനോടുള്ള എതിർപ്പും രാജ്യത്തോടുള്ള എതിർപ്പും രണ്ടാണ്. സർക്കാറിനോടുള്ള എതിർപ്പിനെ രാജ്യത്തോടുള്ള എതിർപ്പായി ആരെങ്കിലും കാണുന്നുവെങ്കിൽ അവരുടെ മനസ്സിൽ ഏകാധിപത്യത്തിെൻറ വിത്തുവിതച്ചു എന്നാണർഥം- സഞ്ജയ് റാവുത്ത് എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.