ജപ്പാനിൽ നിന്നാദ്യം സുരക്ഷയെ കുറിച്ച് പഠിക്കെട്ട; എന്നിട്ടാവാം ബുള്ളറ്റ് ട്രെയിൻ- ശിവസേന
text_fieldsമുംബൈ: ജപ്പാനുമായി സഹകരിച്ച് ഇന്ത്യ നടപ്പിലാക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. പാർട്ടി പത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് പദ്ധതിക്കെതിരെ ശിവസേന വിമർശനമുയർത്തയിരിക്കുന്നത്. ജപ്പാനിൽ നിന്ന് ഇന്ത്യ ആദ്യം റെയിൽ സുരക്ഷയെ സംബന്ധിച്ച് പഠിക്കെട്ട. ഇത് ഇന്ത്യക്ക് സന്തോഷകരമായ കാര്യമായിരിക്കുമെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജപ്പാൻ 1964 മുതൽ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. 500 മുതൽ 600 കിലോ മീറ്റർ വരെ വേഗതയിലാണ് ജപ്പാൻ ഇൗ സർവീസ് നടത്തുന്നത്. എന്നാൽ പ്രധാനപ്പെട്ട കാര്യം സർവീസിനിടയിൽ അപകടങ്ങളുണ്ടാകുന്നില്ലെന്നതാണെന്നും സാമ്ന ചൂണ്ടിക്കാട്ടുന്നു. അതുപോലെ സർവീസിന് ശേഷം മിനിറ്റുകൾക്കകം തന്നെ ട്രെയിൻ വൃത്തിയാക്കും. ജപ്പാനിൽ നിന്ന് സുരക്ഷയെ സംബന്ധിച്ചും വൃത്തിയെ കുറിച്ചും ഇന്ത്യൻ റെയിൽവേ പഠിക്കെട്ട എന്നാണ് ശിവസേന പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെയും സംയുക്തമായാണ് ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിൽ റെയിൽ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ നില നിൽക്കുന്ന സാഹചര്യത്തിലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചിരിക്കുന്നതെന്നാണ് വിമർശനങ്ങളുയരാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.