Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശ്ലേഷം മോദിയെ...

ആശ്ലേഷം മോദിയെ ഞെട്ടിച്ചു; രാഹുലിനെ അഭിനന്ദിച്ച്​ ശിവ​േസന

text_fields
bookmark_border
ആശ്ലേഷം മോദിയെ ഞെട്ടിച്ചു; രാഹുലിനെ അഭിനന്ദിച്ച്​ ശിവ​േസന
cancel

ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ അഭിനന്ദിച്ച്​ എൻ.ഡി.എ സഖ്യകക്ഷിയായ ശിവസേന. 

രാഹുൽ ഗാന്ധി ബിരുദം നേടിയത്​ യാഥാർഥ രാഷ്​ട്രീയക്കളരിയിൽ നിന്നാണ്​ എന്ന്​ ഇൗ നടപടികളിലൂടെ വ്യകതമായതായി സേന വക്​താവ്​ സഞ്​ജയ്​ റൗത്ത്​ പറഞ്ഞു. രാജ്യം ഭരിക്കാൻ രാഹുൽ കഴിവു തെളിയിച്ചതായി സമ്മതിച്ച യു.പി.എക്ക്​ പുറത്തുള്ള ആദ്യ പാർട്ടിയും ശിവസേനയായിരുന്നു. 

പ്രസംഗത്തിനൊടുവിൽ പ്രധാനമന്ത്രിയെ ആശ്ലേഷിച്ച രാഹുലി​​​​​​െൻറ നടപടി മോദിക്ക്​ ഞെട്ടലായിരുന്നുവെന്നും സേന പറഞ്ഞു. മോദിയെ  സംബന്ധിച്ചിടത്തോളം അതൊരു ആശ്ലേഷമായിരുന്നില്ല, ഞെട്ടലായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്​. ജനങ്ങൾ പറയുന്നത്​ ഇത്​ നാടകമാണെന്നാണ്​. എന്നാൽ രാഷ്​ട്രീയത്തിൽ എപ്പോഴും നാടകമുണ്ട്​ എന്നും റൗത്ത്​ പറഞ്ഞു.

അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയായിരുന്നുവെന്ന്​ ശിവസേന മുഖപ്പത്രമായ സാമ്‌നയും ചൂണ്ടിക്കാട്ടി. ബെഞ്ചില്‍ നിന്നും ഇറങ്ങി വന്ന്  പ്രധാനമന്ത്രിയെ രാഹുല്‍ കെട്ടിപിടിക്കുന്ന ചിത്രമടക്കം ഉള്‍പ്പെടുത്തി വലിയ വാര്‍ത്ത നല്‍കിയാണ്‌ സാമ്‌ന രാഹുലി​​​​െൻറ  ലോക്സഭാ പ്രകടനത്തെ അഭിനന്ദിച്ചത്​. 

കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചർച്ചയിലോ വോ​െട്ടടുപ്പിലോ പ​െങ്കടുക്കാ​തെ ശിവസേന വിട്ടു നിന്നിരുന്നു. പ്രസംഗത്തെയും മോദിയെ കെട്ടിപ്പിടിച്ച നടപടിയെയും ബി.ജെ.പിയും ലോക്​ സഭാ സ്​പീക്കർ സുമിത്ര മഹാജനും വിമർശിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv senamalayalam newsNo Confidence MotionRahul's SpeechRaul Hugs modi
News Summary - Shiv Sena Cheers Rahul Gandhi On Lok Sabha Speech -India News
Next Story