ഒൗറംഗാബാദിെൻറയും ഒസ്മാനാബാദിെൻറയും പേര് മാറ്റണമെന്ന് ശിവസേന
text_fieldsമുംബൈ: ഉത്തർപ്രദേശിന് പിന്നാലെ മഹാരാഷ്്ട്രയിലും നഗരങ്ങളുടെ പേര് മാറ്റാനുള്ള ആവശ്യം ശക്തം. ശിവ സേനയാണ് മഹാരാഷ്ട്രയിലെ പ്രശസ്ത നഗരങ്ങളായ ഒൗറംഗാബാദിെൻറയും ഒസ്മാനാബാദിെൻറയും പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
യോഗി ആദിത്യനാഥ് ഉത്തർപ്രദേശിലെ ചരിത്ര പ്രധാന നഗരങ്ങളായ അലഹാബാദിെൻറയും ഫൈസാബാദിെൻറയും പേരുകൾ മാറ്റി പ്രയാഗ് രാജ്, അയോധ്യ എന്നിങ്ങനെയാക്കിയിരുന്നു. ഇതുപോലെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരുകൾ എന്ന് മാറ്റുമെന്ന് ശിവ സേന നേതാവ് സഞ്ജയ് റാവത് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനോട് ചോദിച്ചു.
ഒൗറംഗാബാദ് സാംഭാജി നഗറെന്നും ഒസ്മാനാബാദ് ധരശിവ് നഗറെന്നുമാക്കി മാറ്റണമെന്നും റാവത് ആവശ്യപ്പെട്ടു. അതേസമയം മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യം പുതിയതല്ലെന്നും വോട്ട്ബാങ്ക് രാഷ്ട്രീയം കാരണം കോണ്‍ഗ്രസും എന്‍സിപിയും തങ്ങളുടെ ആവശ്യം പരിഗണിക്കാതിരുന്നതാണെന്നും ശിവസേന നേതാവ് മനീഷ കായന്ദേ ആരോപിച്ചു.
The demand for renaming of Aurangabad & Osmanabad into Sambhaji Nagar & Dharashiv respectively, is not new with Shiv Sena. This is our long standing demand & this has been raised several times but Congress & NCP opposed it to appease the Muslim voters: Manisha Kayande, Shiv Sena pic.twitter.com/1AfRid6b4n
— ANI (@ANI) November 8, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.