ശിവസേന ഫണ്ടിൽനിന്ന് പണമെടുത്തു; പരാതിയിൽ ഉദ്ധവ് പക്ഷ നേതാവിന് സമൻസ്
text_fieldsമുംബൈ: ശിവസേനയുടെ ഔദ്യോഗിക ഫണ്ടിൽനിന്ന് 50 കോടി രൂപ പിൻവലിച്ചെന്ന ആരോപണത്തിൽ ഉദ്ധവ് പക്ഷ ശിവസേന നേതാവ് അനിൽ ദേശായിക്ക് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സമൻസയച്ചു. ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം.
യഥാർഥ ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷത്തിന്റേതാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിധിച്ചതിനുശേഷമാണ് ഫണ്ടിൽനിന്ന് പണമെടുത്തതെന്നാണ് ആരോപണം. ഉദ്ധവ് പക്ഷം അക്കൗണ്ടിന്റെ യൂസർ ഐഡിയും പാസ്വേഡും നൽകാത്തതിനെ തുടർന്ന് സ്വന്തം പണമെടുത്താണ് ആദായ നികുതി അടച്ചതെന്നും പരാതിയിൽ പറയുന്നു. പാർട്ടി അക്കൗണ്ടിന്റെ നടത്തിപ്പ് അനിൽ ദേശായിക്കായതിനാലാണ് അദ്ദേഹത്തെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഷിൻഡെയുടെ ഒ.എസ്.ഡി കിരൺ പവസ്കർ, ഷിൻഡെ പക്ഷ ട്രഷറർ ബാലാജി കിനികർ തുടങ്ങിയവരുടെ പരാതിയിലാണ് സമൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.