കനയ്യകുമാറിനെ തോൽപ്പിക്കാൻ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തണമെന്ന് ശിവസേന എം.പി
text_fieldsമുംബൈ: ജെ.എൻ.യു നേതാവും ലോക്സഭ തെരഞ്ഞെടുപ്പിലെ സി.പി.ഐ സ്ഥാനാർഥിയുമായ കനയ്യകുമാറിനെ തോൽപ്പിക്കാൻ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തണമെന്ന ആഹ്വാനവുമായി ശിവസേന എം.പി സഞ്ജയ് റൗട്ട്. ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ എഡിറ്ററായ റൗട്ട്, വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയെങ്കിലും ബി.ജെ.പി കനയ്യകുമാറിനെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സാമ്നയിലെ തെൻറ പംക്തിയായ രോക് തോക്കിൽ കനയ്യയെ വിഷം നിറച്ച കുപ്പിയാണെന്ന് റൗട്ട് വിശേഷിപ്പിക്കുകയും ഇയാളെ ഒരിക്കലും പാർലമെൻറിൽ എത്തിക്കരുമെന്ന് ആവശ്യപ്പെടുകയും ചെ്തിരുന്നു. പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ റൗട്ടിന് നോട്ടീസയച്ചിട്ടുണ്ട്. ബുധനാഴ്ചക്കകം ഇതിന് മറുപടി നൽകാനാണ് നിർദേശം.
റൗട്ടിെൻറ മറുപടിയുടെ അടിസ്ഥാനത്തിലാവും ഇക്കാര്യത്തിൽ കമീഷൻ തുടർനടപടികൾ സ്വീകരിക്കുക. നോട്ടീസ് ലഭിച്ച വിവരം റൗട്ട് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷനെ ബഹുമാനിക്കുന്നുവെന്നും നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.