മഹാരാഷ്ട്ര സർക്കാർ നിലനിൽപ്പ് ഭീഷണി നേരിടുന്നതിനിടെ ശിവസേന ദേശീയ എക്സിക്യൂട്ടീവ് യോഗം ഇന്ന്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വിമതർ മൂലം ഉദ്ധവ് താക്കറെ സർക്കാർ നിലനിൽപ്പ് ഭീഷണി നേരിടുന്നതിനിടെ ഇന്ന് നാഷണൽ എക്സിക്യൂട്ടീവ് യോഗം വിളിച്ച് ശിവസേന. ശിവസേന ഭവനിലാണ് യോഗം നടക്കുക. കോവിഡ് ബാധിനായ ഉദ്ധവ് താക്കറെ ഓൺലൈനായി മീറ്റിങ്ങിൽ പങ്കെടുക്കും.
വെള്ളിയാഴ്ച നടന്ന പാർട്ടി ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിൽ പാർട്ടി പിളർത്തുകയാണ് വിമതരുടെ ലക്ഷ്യം എന്നാണ് ഉദ്ധവ് പറഞ്ഞത്. സേനയെ ഇല്ലാതാക്കാൻ ആകില്ല. ബി.ജെ.പിയോട് ചേർന്ന് നിൽക്കുന്നവർ ചോദ്യം ചെയ്യപ്പെടും. പോകണമെന്നുള്ളവർക്ക് പോകാൻ സ്വാതന്ത്ര്യമുണ്ട്. ഞാൻ പുതിയ ശിവസേനയുണ്ടാക്കുമെന്നുമായിരുന്നു അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞത്.
ദിവസങ്ങൾക്ക് മുമ്പാണ് ശിവസേന മന്ത്ര ഏക് നാഥ് ഷിൻഡെ വിമത എം.എൽ.എമാരുമായി സംസ്ഥാനം വിട്ടത്. 50 എം.എൽ.എ മാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. അതിൽ 40 ഓളം പേർ ശിവസേന എം.എൽ.എമാരാണെന്നും ഷിൻഡെ വിഭാഗം പറയുന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കണമെന്നായിരുന്നു വിമതരുടെ ആദ്യ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.